അങ്കാറ: മധ്യ തുർക്കി മേഖലയിൽ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി യൂറോപ്യൻ-മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്‍ററിനെ ഉദ്ധരിച്ച് റോയ്‌ട്ടേഴ്‌സ് റിപ്പോർട്ട് ചെയ്‌തു. തുർക്കിയിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് ശേഷം മധ്യേഷ്യൻ രാജ്യത്തെ നടുക്കുന്ന നാലാമത്തെ ഭൂചലനമാണിത്.
യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേയുടെ കണക്കനുസരിച്ച്, റെക്‌ടർ സ്കെയിലിൽ 4.0 അല്ലെങ്കിൽ അതിൽ കൂടുതലുള്ള 100 തുടർചലനങ്ങൾ ഉണ്ടായി.
Also read: തകർന്നടിഞ്ഞ് തുർക്കിയും സിറിയയും; മരണം 4,000 കടന്നു