ബീജിങ് : എഞ്ചിനിൽ തീപിടിച്ച എയർ ചൈന വിമാനം സിംഗപ്പൂരിൽ അടിയന്തരമായി നിലത്തിറക്കി (Emergency Landing after Air China plane engine catches fire). ഞായറാഴ്‌ച ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.45 ഓടെയായിരുന്നു സംഭവം (Air China Engine Catches Fire). ചൈനീസ് നഗരമായ ചെംഗ്‌ഡുവിൽ നിന്ന് സിംഗപ്പൂരിലേക്ക് പറന്ന എയർബസ് എ 320 (Airbus A320) വിമാനത്തിലാണ് തീപിടിത്തമുണ്ടായത്. അടിയന്തര ലാൻഡിങ്ങിനിടെ ഒമ്പത് പേർക്ക് പരിക്കേറ്റു. പുക ശ്വസിച്ചതിലൂടെയും ഒഴിപ്പിക്കലിനിടയിലുമായാണ് ഇവർക്ക് പരിക്കേറ്റതെന്ന് അധികൃതർ അറിയിച്ചു. 1146 യാത്രക്കാരും ഒമ്പത് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.
ഫോർവേഡ് കാർഗോ ഹോൾഡിലും ഒരു ശൗചാലയത്തിലും പുക കണ്ടെത്തിയതിനെ തുടർന്ന് പൈലറ്റ് വിമാനത്തിനകത്ത് എമർജൻസി പ്രഖ്യാപിച്ചതായാണ് റിപ്പോർട്ട് (Pilot Declared Emergency). ക്യാബിനകത്തും പുക നിറഞ്ഞുതുടങ്ങിയതോടെ പരിഭ്രാന്തരായ യാത്രക്കാർ സീറ്റിൽ നിന്ന് എഴുന്നേക്കാൻ തുടങ്ങിയിരുന്നു. ക്യാബിൻ ക്രൂ അവരെ സമാശ്വസിപിപ്പിച്ച് സീറ്റിൽ ഇരുത്തിയശേഷമാണ് അടിയന്തര ലാൻഡിങ് നടത്തിയതെന്ന് ഒരു യാത്രക്കാരൻ പറഞ്ഞതായി ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.
-
An Air China flight made an emergency landing in Singapore due to an engine fire. All passengers and crew were evacuated - South China Morning Post
— UNEWS (@UNEWSworld) September 11, 2023 " class="align-text-top noRightClick twitterSection" data="
The footage shows passengers sitting in a smoke-filled cabin. pic.twitter.com/7SDs4xqYFp
">An Air China flight made an emergency landing in Singapore due to an engine fire. All passengers and crew were evacuated - South China Morning Post
— UNEWS (@UNEWSworld) September 11, 2023
The footage shows passengers sitting in a smoke-filled cabin. pic.twitter.com/7SDs4xqYFpAn Air China flight made an emergency landing in Singapore due to an engine fire. All passengers and crew were evacuated - South China Morning Post
— UNEWS (@UNEWSworld) September 11, 2023
The footage shows passengers sitting in a smoke-filled cabin. pic.twitter.com/7SDs4xqYFp
സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ സിംഗപ്പൂർ ചാംഗി വിമാനത്താവളത്തിലെ റൺവെ മൂന്ന് മണിക്കൂർ അടച്ചിട്ടു. ഇവിടെ ഇറങ്ങാനിരുന്ന ഒരു വിമാനം ഇന്തോനേഷ്യയിലേക്ക് വഴിതിരിച്ചുവിട്ടു. സംഭവത്തിൽ സിംഗപ്പൂർ ട്രാൻസ്പോർട്ട് സേഫ്റ്റി ഇൻവെസ്റ്റിഗേഷൻ ബ്യൂറോ അന്വേഷണം ആരംഭിച്ചു. പ്രാഥമിക അന്വേഷണത്തിൽ എഞ്ചിനിലെ മെക്കാനിക്കൽ തകരാറാണ് കാരണമെന്ന് സൂചിപ്പിച്ചതായി എയർ ചൈന തിങ്കളാഴ്‌ച രാവിലെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്‌ത പ്രസ്‌താവനയിൽ പറഞ്ഞു.
എയർ ചൈന വിമാനം അടിയന്തരമായി ഇറക്കുന്നതിന്‍റെ നിരവധി ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. എഞ്ചിനിൽ തീ കത്തുമ്പോൾ യാത്രക്കാർ എമർജൻസി സ്ലൈഡിലൂടെ പുറത്തേക്കിറങ്ങുന്നതടക്കമുള്ള ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.
-
Pratt&Whitney engine on fire, Air China flight evacuated on Singapore runway.
— FATIII Aviation (@FATIIIAviation) September 10, 2023 " class="align-text-top noRightClick twitterSection" data="
CA403 TFU-SIN squawking 7700 shortly before landing at Singapore due to PW1100G engine fire. Heavy smoke in cabin, crew evacuated the plane on runway.
The aircraft is a 4-year old A320neo B-305J. pic.twitter.com/CHBTPt8Du2
">Pratt&Whitney engine on fire, Air China flight evacuated on Singapore runway.
— FATIII Aviation (@FATIIIAviation) September 10, 2023
CA403 TFU-SIN squawking 7700 shortly before landing at Singapore due to PW1100G engine fire. Heavy smoke in cabin, crew evacuated the plane on runway.
The aircraft is a 4-year old A320neo B-305J. pic.twitter.com/CHBTPt8Du2Pratt&Whitney engine on fire, Air China flight evacuated on Singapore runway.
— FATIII Aviation (@FATIIIAviation) September 10, 2023
CA403 TFU-SIN squawking 7700 shortly before landing at Singapore due to PW1100G engine fire. Heavy smoke in cabin, crew evacuated the plane on runway.
The aircraft is a 4-year old A320neo B-305J. pic.twitter.com/CHBTPt8Du2
നെടുമ്പാശ്ശേയിലും വിമാനം തിരിച്ചിറക്കി : ഞായറാഴ്‌ച നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലും സാങ്കേതിക തകരാറിനെ തുടർന്ന് വിമാനം അടിയന്തരമായി തിരിച്ചിറക്കി. എയർ ഏഷ്യയുടെ ബെംഗളൂരു വിമാനമാണ് ഹൈഡ്രോളിക് സംവിധാനത്തിലെ തകരാറ് ശ്രദ്ധയിൽപ്പെട്ടതോടെ പറന്നുയർന്ന ശേഷം തിരിച്ചിറക്കിയത്. യാത്ര തുടങ്ങി പതിനഞ്ച് മിനിറ്റിന് ശേഷമായിരുന്നു അടിയന്തര ലാൻഡിങ് നടത്തിയത്. ഞായറാഴ്‌ച രാത്രി 11:10 നായിയിരുന്നു സംഭവം. 174 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. യാത്ര മുടങ്ങിയ ഇവർ തുടർന്ന് മറ്റൊരു വിമാനത്തിൽ യാത്ര തിരിച്ചു.
കഴിഞ്ഞ മാസവും നെടുമ്പാശ്ശേരിയിൽ സമാനമായ രീതിയിൽ പറന്നുയർന്ന വിമാനം തിരിച്ചിറക്കിയിരുന്നു. ഓഗസ്റ്റ് 2 ന് രാത്രി കൊച്ചിയിൽ നിന്നും ഷാർജയിലേക്ക് പറന്നുയർന്ന എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനമാണ് ടേക്കോഫിന് ശേഷം പുക കണ്ടതിനെ തുടർന്ന് തിരിച്ചിറക്കിയത്. യാത്രതിരിച്ച് ഒരു മണിക്കൂർ ശേഷമാണ് എയർ ഇന്ത്യ എക്‌സ്‌പ്രസ് തിരിച്ചിറക്കിയത്.
വിമാനത്തിലെ യാത്രക്കാരനാണ് പുക കണ്ടതായി ജീവനക്കാരെ വിവരം അറിയിച്ചത്. തുടർന്ന് ഓഗസ്റ്റ് 2 ന് രാത്രി 10.30 ന് പുറപ്പെട്ട വിമാനം 11.30 ഓടെ തിരിച്ച് ഇറക്കുകയായിരുന്നു. ഈ വിമാനത്തിലുണ്ടായിരുന്ന 170 യാത്രക്കാർ ദുബായിൽ നിന്നു വന്ന മറ്റൊരു വിമാനത്തിൽ യാത്ര തിരിക്കുകയും ചെയ്‌തിരുന്നു. വിദഗ്‌ധരുടെ നേതൃത്വത്തിലുള്ള സുരക്ഷ പരിശോധനകൾ പൂർത്തിയാക്കിയ ശേഷമായിരിരുന്ന ഈ വിമാനം പിന്നീട് സർവീസ് പുനരാരംഭിച്ചത്.
Also Read: സാങ്കേതിക തകരാര്‍; റഷ്യൻ വിമാനം കൃഷിഭൂമിയില്‍ ഇടിച്ചിറക്കി