ETV Bharat / international

ചൈനയിൽ കെട്ടിടം തകർന്ന് 53 പേർ മരിച്ച സംഭവം; 9 പേർ അറസ്‌റ്റിൽ

ഏപ്രിൽ 29നാണ് മധ്യ ചൈനയിൽ 6 നില കെട്ടിടം തകർന്ന് വീണത്

China building collapse  Death toll in building collapse  ചൈനയിൽ കെട്ടിടം തകർന്നു  കെട്ടിടം തകർന്ന് അപകടം  നിർമാണ ചട്ടങ്ങള്‍ ലംഘിച്ച് നിർമാണം
ചൈനയിൽ കെട്ടിടം തകർന്നു
author img

By

Published : May 6, 2022, 11:31 AM IST

ബീജിങ്: ചൈനയിൽ കെട്ടിടം തകർന്ന് 53 പേർ മരിച്ച സംഭവത്തിൽ 9 പേർ അറസ്‌റ്റിൽ. കെട്ടിടത്തിലെ നിർമാണ ചട്ടങ്ങള്‍ ലംഘിച്ചത് ഉൾപ്പെടെയുള്ള നിയമ ലംഘനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അറസ്‌റ്റ്. കെട്ടിട ഉടമ, ഡിസൈനിന്‍റെയും നിർമാണത്തിന്‍റെയും ചുമതലയുള്ള മൂന്ന് പേർ, കെട്ടിടത്തിന്‍റെ സുരക്ഷ വിലയിരുത്തൽ നടത്തിയ അഞ്ചുപേർ എന്നിവരാണ് അറസ്റ്റിലായത്.

ഏപ്രിൽ 29നാണ് മധ്യ ചൈനയിൽ 6 നില കെട്ടിടം തകർന്ന് വീണത്. 53 പേർക്ക് ജീവൻ നഷ്‌ടപ്പെട്ട സംഭവത്തിൽ നിരവധി പേർക്ക് പരിക്ക് പറ്റിയിരുന്നു. സംഭവം നടന്ന് 5 ദിവസത്തിന് ശേഷമാണ് അവിശിഷ്‌ടങ്ങള്‍ക്കിടയിൽ നിന്ന് മൃതദേഹങ്ങള്‍ പൂർണമായും പുറത്തെത്തിക്കാനായത്.

സമീപ വർഷങ്ങളിലായി കെട്ടിടം തകർന്നുണ്ടായ അപകടങ്ങളുടെ എണ്ണം ചൈനയിൽ വർധിക്കുന്നതായാണ് റിപ്പോർട്ടുകള്‍. ഈ സാഹചര്യത്തിൽ പരിശോധനകള്‍ കൂടുതൽ കർശനമാക്കാൻ ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങ് നിർദേശം നൽകിയിട്ടുണ്ട്. നിയമവിരുദ്ധമായി അധിക നിലകൾ ഘടിപ്പിക്കുന്നതും, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതുമാണ് അപകടങ്ങള്‍ വർധിക്കാൻ കാരണമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.