യമന്‍: സൗദി അറേബ്യയിലെ വിമാനത്താവളങ്ങളിലും എണ്ണ കേന്ദ്രങ്ങളിലും (Saudi Aramco) ബോംബ് നിറച്ച 14 ഡ്രോണുകൾ വിക്ഷേപിച്ചതായി (Jeddah, Abha, Jizan and Najran) യമനിലെ ഹൂതികള്‍ (Yemen's Houthis). ശനിയാഴ്‌ചയാണ് അവകാശവാദം പുറത്തു വന്നത്.
'ഞങ്ങൾ നാല് ഡ്രോണുകൾ ഉപയോഗിച്ച് റിയാദ് നഗരത്തിലെ കിങ് ഖാലിദ് എയർ ബേസ്, കിങ് അബ്‌ദുല്ല ഇന്‍റർനാഷണൽ എയർപോർട്ട്, ജിദ്ദ നഗരത്തിലെ അരാംകോ ഓയിൽ റിഫൈനറികള്‍, എന്നിവിടങ്ങളില്‍ ആക്രമണം നടത്താൻ ഉദ്ദേശിക്കുന്നു. അഞ്ച് ഡ്രോണുകൾ ഉപയോഗിച്ച് ജസാൻ, നജ്‌റാൻ, അബഹ നഗരങ്ങളിലെ മറ്റ് സൈനിക സൈറ്റുകൾ ലക്ഷ്യമിടുന്നു' ഇതാണ് അറിയിപ്പ്. യമനിലെ അൽ-മസിറ ടിവിയിലൂടെയുള്ള പ്രസ്‌താവനയിലാണ് ഹൂതി സൈനിക വക്താവ് യെഹ്യ സരിയ ഇക്കാര്യം അറിയിച്ചത്.
ALSO READ: Rena Fathima: നീന്തി വാ മക്കളെ; കൗതുകമായി റെന ഫാത്തിമ
അതേസമയം യമനിലെ സന അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് സൗദി അറേബ്യയിലേക്ക് ഹൂതികൾ വിക്ഷേപിച്ച സ്‌ഫോടകവസ്‌തു നിറച്ച ഡ്രോണിനെ സഖ്യസേന തടഞ്ഞുവെന്നും മറ്റ് ഹൂതികളുടെ ഭീഷണികൾ കൈകാര്യം ചെയ്യുകയാണെന്നും സൗദിയുടെ ഉടമസ്ഥതയിലുള്ള അൽ-അറബിയ ടിവി റിപ്പോർട്ട് ചെയ്‌തു.
ഇറാൻ പിന്തുണയുള്ള ഹൂതി അടുത്തിടെ അതിർത്തി കടന്നുള്ള മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ ശക്തമാക്കിയിരുന്നു. ഫെബ്രുവരിയിൽ സെൻട്രൽ യെമനിലെ എണ്ണ സമ്പന്നമായ മാരിബ് പ്രവിശ്യ പിടിച്ചെടുക്കാൻ സൗദി പിന്തുണയുള്ള സർക്കാർ സൈന്യത്തിനെതിരെ യെമൻ വിമത സംഘം വലിയ ആക്രമണം ആരംഭിച്ചിരുന്നു.