ETV Bharat / international

കത്തുന്ന വെയിലാണോ? എങ്കില്‍ 'ആ ചൂടിലൊരു' ബുള്‍സൈ അടിച്ചാലോ - സാമൂഹിക മാധ്യമങ്ങളിൽ തരംഗമാണ്

കത്തുന്ന സൂര്യന്‍റെ ചൂടില്‍ മുട്ട ബുള്‍സൈ ആക്കി കഴിച്ചാല്‍ എങ്ങനെയുണ്ടാവും. തമാശയല്ല, ഖത്തര്‍ വനിതയായ ഖാദിർബെന്‍ദറിന്‍റെ സൂര്യതാപ ബുള്‍സൈ സമൂഹ മാധ്യമത്തില്‍ വൈറലാണ്

Woman Cooks Food In The Sun Heat; Leaves Internet Shocked  qatar  netizens shocked  viral post  സൂര്യതാപത്തിൽ മുട്ട പാകം ചെയ്‌ത് ഖത്തർ വനിത; കണ്ണ് തള്ളി സോഷ്യൽ മീഡിയ  സാമൂഹിക മാധ്യമങ്ങളിൽ തരംഗമാണ്  ഖാദിർബെന്‍ദർ
സൂര്യതാപത്തിൽ മുട്ട പാകം ചെയ്‌ത് ഖത്തർ വനിത; കണ്ണ് തള്ളി സോഷ്യൽ മീഡിയ ലോകം
author img

By

Published : Jul 1, 2021, 10:17 AM IST

Updated : Jul 1, 2021, 10:41 AM IST

വേനൽക്കാലം ഏവർക്കും അസഹനീയമാണ്. കഠിനമായ താപനില, കത്തുന്ന വെയിൽ, ചൂട് കാറ്റ് ഓർക്കാന്‍ പോലും കഴിയില്ല. നമ്മളിൽ ഭൂരിഭാഗം പേരും വീടിനുള്ളിലിരുന്നാണ് ജോലി ചെയ്യുന്നതെങ്കിലും പുറത്ത് നിന്നുള്ള ചൂട് നമ്മെയും ബാധിക്കുമെന്നതിന് സംശയമില്ല. സൂര്യനിൽ നിന്നുള്ള താപം കൊണ്ട് ഭക്ഷണം പാകം ചെയ്യുന്നതിനെപ്പറ്റി നിങ്ങൾ എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ!? അവശ്വസനീയം അല്ലേ....എന്നാൽ ഇതാ കേട്ടാളൂ.

ഖത്തര്‍ വനിതയുടെ 'സൂര്യതാപ ബുള്‍സൈ'

ഖത്തറിൽ നിന്നുള്ള ഖാദിർബെന്‍ദർ എന്ന സ്ത്രീ ഇത് യാഥാർഥ്യമാക്കിയിരിക്കുകയാണ്. ഇവർ സൂര്യ താപത്തിന്‍റെ സഹായത്തോടെ മുട്ട പാകം ചെയ്യുന്ന (ബുള്‍സൈ) വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ഖത്തറിൽ താമസിക്കുന്നവർക്ക് ഇത് മനസ്സിലാവും എന്ന അടിക്കുറിപ്പോടെയാണ് ഇവർ ഇന്‍സ്റ്റഗ്രാമിൽ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഇങ്ങനെയൊക്കെ പറ്റുമോ!

എന്തായാലും സംഗതി സോഷ്യൽ മീഡിയ ഏറ്റെടുത്തിട്ടുണ്ട്.... രസകരമായ കമന്‍റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്. എന്നാൽ ഖാദിർബെന്‍ദർ വീഡിയോ ഒരു രസത്തിന് വേണ്ടി പോസ്റ്റ് ചെയ്തതാണെന്നും പാന്‍ നേരത്തെ ഗ്യാസിൽ വെച്ച് ചൂടാക്കിയിരുന്നതായും അവർ പറഞ്ഞു. ഇതുവരെ 4.5 ദശലക്ഷം പേരാണ് പോസ്റ്റ് കണ്ടത്. കൂടാതെ ഒരു ലക്ഷത്തിലധികം ആളുകൾ വീഡിയോ ലൈക്ക് ചെയ്തിട്ടുണ്ട്.

'പതിച്ചത് 150 കി.മീ വ്യാസത്തില്‍ ഗര്‍ത്തമുണ്ടാക്കിയ ഉല്‍ക്ക' ; ദിനോസറുകളുടെ അന്തകനായ ഛിന്നഗ്രഹം

Last Updated : Jul 1, 2021, 10:41 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.