ETV Bharat / international

കുർദുകൾക്ക് എതിരെ തുര്‍ക്കി; സിറിയൻ അതിർത്തിയില്‍ കടന്നാക്രമണം - അമേരിക്ക

തുര്‍ക്കിയുടെ നീക്കം ലോകരാജ്യങ്ങള്‍ ആശങ്കയോടെയാണ് കാണുന്നത്. യുഎന്‍ രക്ഷാസമിതി വിഷയം ചര്‍ച്ചക്കെടുക്കും.

സിറിയയില്‍ വീണ്ടും തുര്‍ക്കിയുടെ ആക്രമണം
author img

By

Published : Oct 10, 2019, 8:01 AM IST

ദമാസ്കസ്: വടക്കുകിഴക്കൻ സിറിയൻ അതിര്‍ത്തിയില്‍ തുർക്കി സൈന്യത്തിന്‍റെ ആക്രമണം. അതിര്‍ത്തി പ്രദേശങ്ങളില്‍ ബോംബാക്രണം നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.

സിറിയൻ അതിർത്തിയിൽ യൂഫ്രട്ടീസ് നദിയുടെ കിഴക്ക് ഭാഗത്ത് സൈന്യം കടന്നതായി തുർക്കി പ്രതിരോധ മന്ത്രാലയം വാര്‍ത്താക്കുറിപ്പിലാണ് വ്യക്തമാക്കിയത്. കര -വ്യോമ ആക്രമണങ്ങള്‍ നടന്ന് മണിക്കൂറുകള്‍ക്ക് ശേഷമാണ് തുര്‍ക്കി വിശദീകരണ കുറിപ്പ് ഇറക്കിയത്. കുര്‍ദിഷ് സേനയെ നീക്കം ചെയ്തതിന് ശേഷം ദശലക്ഷക്കണക്കിന് സിറിയൻ അഭയാർഥികളെ തിരിച്ചയക്കാൻ കഴിയുന്ന ഒരു സുരക്ഷിത മേഖല സൃഷ്ടിക്കുകയുമാണ് ലക്ഷ്യമെന്ന് തുർക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ വ്യക്തമാക്കി.

  • Ground attack by Turkish forces has been repelled by SDF fighters in Til Abyad. No advance as of now.

    — Mustafa Bali (@mustefabali) October 9, 2019 " class="align-text-top noRightClick twitterSection" data=" ">

തുര്‍ക്കിയുടെ തെക്കന്‍ അതിര്‍ത്തിയില്‍ ഒരു ഭീകര ഇടനാഴി സൃഷ്ടിക്കുന്നത് തടയണമെന്നും പ്രദേശത്ത് സമാധാന അന്തരീക്ഷം സ്ഥാപിക്കണമെന്നുമാണ് തങ്ങളുടെ ലക്ഷ്യമെന്നും എർദോഗൻ പറഞ്ഞു.
കുർദിഷ് നേതൃത്വത്തിലുള്ള സിറിയൻ ഡെമോക്രാറ്റിക് ഫോഴ്‌സിനെ (എസ്ഡിഎഫ്) അതിർത്തി പ്രദേശത്ത് നിന്ന് പുറത്താക്കാനാണ് പ്രസിഡന്‍റിന്‍റെ ലക്ഷ്യമെന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്നാൽ തുര്‍ക്കിയുടെ സൈനിക നടപടി ലോകരാജ്യങ്ങള്‍ ആശങ്കയോടെയാണ് കാണുന്നത്. പുതിയ നീക്കം പ്രതിസന്ധി സൃഷ്ടിക്കുമെന്നും കൂടുതല്‍ ആളുകളെ നാടുകടത്താനുമാണ് സഹായിക്കുകയെന്നാണ് വിലയിരുത്തല്‍. യു എന്‍ സുരക്ഷാ സമിതി സിറിയ വിഷയം ചര്‍ച്ചക്കെടുക്കും. ഐ‌എസ്‌‌എല്ലിനെതിരായ പോരാട്ടത്തിലെ പ്രധാന സഖ്യകക്ഷിയായ സിറിയൻ ഡെമോക്രാറ്റിക് ഫോഴ്‌സിനെ (എസ്ഡിഎഫ്) ഉപേക്ഷിച്ച് അമേരിക്ക ഈ മേഖലയിൽ നിന്ന് സൈന്യത്തെ പിൻവലിക്കുന്നതായി പ്രഖ്യാപിച്ചതിന് ശേഷമാണ് ഈ നീക്കം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.