അങ്കാര: തുർക്കിയിലെ കൊവിഡ് വ്യാപനം കണക്കിലെടുത്ത് പുതുവർഷാഘോഷങ്ങൾക്ക് കർശന നിയന്ത്രണം. ഡിസംബർ 31 മുതൽ ജനുവരി നാല് വരെ രാജ്യത്ത് കർഫ്യൂ ഏർപ്പെടുത്തുമെന്ന് തുർക്കി പ്രസിഡന്‍റ് റീസെപ് തയ്യിപ് എർദോഗൻ പറഞ്ഞു. കൊവിഡ് പ്രതിസന്ധി കണക്കിലെടുത്ത് രാജ്യത്ത് നിയന്ത്രണങ്ങൾ ഉണ്ടാകുമെന്ന് അദ്ദേഹം നേരത്തെ പ്രഖ്യാപിച്ചിരുന്നു.
നീന്തൽക്കുളങ്ങൾ, ജിമ്മുകൾ എന്നിവ നേരത്തെ അടച്ചു. ഷോപ്പിങ് സെന്‍ററുകളിൽ നിശ്ചിത എണ്ണം സന്ദർശകരെ മാത്രമാണ് അനുവദിക്കുന്നത്. നിലവിൽ അവധി ദിവസങ്ങളിൽ രാത്രി ഒമ്പത് മുതൽ രാവിലെ അഞ്ച് വരെയാണ് കർഫ്യൂ ഏർപ്പെടുത്തിയിരിക്കുന്നത്. കഫേകൾ, റെസ്റ്റോറന്‍റുകൾ എന്നിവയും അടച്ചു. ഡിസംബർ 31 ന് രാത്രി ഒമ്പത് മുതൽ ജനുവരി നാലിന് രാവിലെ അഞ്ച് വരെയാണ് കർഫ്യൂ ഏർപ്പെടുത്തിയത്.