ദുബായ്: നാസില്‍ അബ്‌ദുല്ല തനിക്കെതിരെ നല്‍കിയ സിവില്‍ കേസ് തള്ളിയതായി ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി. ചെക്ക് കേസിനെ നിയമപരമായി നേരിടുമെന്നും കേസ് വിജയിച്ച ശേഷമേ യുഎഇ വിടുകയുള്ളൂവെന്നും തുഷാർ വ്യക്തമാക്കി. നാസിലിന് താൻ ചെക്ക് നല്‍കിയിട്ടില്ലെന്ന വാദം തുഷാർ ഇന്ന് വൈകുന്നേരം നടത്തിയ വാർത്താസമ്മേളനത്തില്‍ ആവർത്തിച്ചു.
ദുബായ് കോടതിയില്‍ നാസില്‍ അബ്‌ദുല്ല നല്‍കിയ സിവില്‍ കേസില്‍ തനിക്ക് യാത്രവിലക്കേർപ്പെടുത്തണമെന്ന വാദമാണ് കോടതി തള്ളിയെന്ന് തുഷാർ അവകാശപ്പെട്ടു. കേസിനെ വർഗീമായി തിരിച്ചുവിടാൻ നാസില്‍ ശ്രമിച്ചുവെന്നും തുഷാർ ആരോപിച്ചു. ചെക്ക് കേസില്‍ കോടതിക്ക് പുറത്ത് ഇനി ഒത്തുതീർപ്പിന് ശ്രമിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ദുബായ് കോടതി യാത്രാ വിലക്ക് ഹർജി തള്ളിയാലും ക്രിമിനല്‍ കേസില്‍ അജ്‌മാൻ കോടതിയുടെ യാത്രാ വിലക്കുള്ളതിനാല്‍ തുഷാറിന് നാട്ടിലേക്ക് വരാനാവില്ല.