ETV Bharat / international

അഫ്​ഗാൻ സമാധാനം: ചർച്ചകൾക്ക് ഇന്ന്​ ദോഹയില്‍ തുടക്കം

ആഭ്യന്തര അഫ്ഗാൻ സമാധാന ചർച്ചകൾക്ക് ദോഹയിൽ ശനിയാഴ്ച തുടക്കമാകും. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും ചർച്ചയിൽ പങ്കെടുക്കും. ഖത്തറിന്‍റെ മധ്യസ്ഥതയിൽ അമേരിക്കയും അഫ്ഗാൻ താലിബാനും അഫ്ഗാനിലെ വിവിധ രാഷ്ട്രീയ പ്രതിനിധികളും തമ്മിലാണ് ചർച്ച. ന

author img

By

Published : Sep 12, 2020, 2:17 PM IST

Taliban Afghan talks  Taliban Afghan peace deal  Taliban Afghan deal  Taliban Afghan Doha talks  US Taliban deal  US Taliban peace deal  Afghanistan peace deal  Mike Pompeo  peace after decades of war  Pompeo Taliban talks  Pompeo Kabul Taliban  Taliban, Afghan meet  meet to find peace  Afghan meet to find peace  onstitutional changes  Afghanistan's warring sides  Taliban insurgents  Taliban and Afghan officials hold peace talks in Doha  Taliban  Mike Pompeo  Afghan officials  അഫ്​ഗാൻ സമാധാനം  ചർച്ചകൾക്ക് ഇന്ന്​ ദോഹയില്‍ തുടക്കം  യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ
അഫ്​ഗാൻ സമാധാനം: ചർച്ചകൾക്ക് ഇന്ന്​ ദോഹയില്‍ തുടക്കം

ദുബൈ: ആഭ്യന്തര അഫ്ഗാൻ സമാധാന ചർച്ചകൾക്ക് ദോഹയിൽ ശനിയാഴ്ച തുടക്കമാകും. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും ചർച്ചയിൽ പങ്കെടുക്കും. ഖത്തറിന്‍റെ മധ്യസ്ഥതയിൽ അമേരിക്കയും അഫ്ഗാൻ താലിബാനും അഫ്ഗാനിലെ വിവിധ രാഷ്ട്രീയ പ്രതിനിധികളും തമ്മിലാണ് ചർച്ച. അഫ്ഗാനിസ്ഥാനിൽ സമാധാനം പുന:സ്ഥാപിക്കുന്നതിനായി അമേരിക്കയും താലിബാനും തമ്മിൽ ഈ വർഷം ആദ്യം കരാർ ഒപ്പുവച്ചിരുന്നു.

ഇതിന്‍റെ പശ്ചാത്തലത്തിൽ അഫ്ഗാനിസ്ഥാനിൽ ശാശ്വത സമാധാനം ലക്ഷ്യമിട്ടുള്ള ചർച്ചകൾക്കാണ് ദോഹ ആതിഥേയത്വം വഹിക്കുന്നതെന്ന് ഖത്തർ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. അതേസമയം അഫ്ഗാനിസ്ഥാനിൽ നിന്ന് സേനയെ പൂർണമായും പിൻവലിക്കുന്നത് കരാർ പ്രകാരമുള്ള ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിലുളള താലിബാന്‍റെ പ്രതിജ്ഞാബദ്ധതയെ ആശ്രയിച്ചായിരിക്കുമെന്ന് ചർച്ചകൾക്കായി ദോഹയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ വ്യക്തമാക്കിയതായി വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

അഫ്ഗാൻ സർക്കാരും താലിബാനും തമ്മിലുള്ള സമാധാന ചർച്ച മാർച്ചിൽ പുനരാരംഭിക്കാമെന്ന് യുഎസും താലിബാനും തമ്മിൽ ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ധാരണയിലെത്തിയിരുന്നു. എന്നാൽ താലിബാൻകാരുടെ ജയിൽ മോചനം സംബന്ധിച്ച പ്രശ്‌നങ്ങളെ തുടർന്നാണ് ചർച്ച നീണ്ടത്. യുഎസ്-താലിബാൻ കരാർ പ്രകാരം അഫ്ഗാനിലെ സേനയുടെ അംഗബലം 13,000 ത്തിൽ നിന്ന് 8,600 ആയി യുഎസ് കുറച്ചിരുന്നു. 5 സൈനിക താവളങ്ങളും അഫ്ഗാൻ ദേശീയ സൈന്യത്തിന് കൈമാറിയിരുന്നു. നവംബറോടെ 4,500 യുഎസ് സൈനികർ മാത്രമേ അഫ്ഗാനിൽ ഉണ്ടാകുകയുള്ളുവെന്ന് കഴിഞ്ഞ ആഴ്ച യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.