ETV Bharat / international

സൈനികർ സഞ്ചരിച്ച ബസിന് നേരെ ഭീകരാക്രമണം; മൂന്ന് സൈനികർ കൊല്ലപ്പെട്ടു - ബസ് ആക്രമിച്ച് തീവ്രവാദികൾ

പ്രാദേശിക സമയം ഉച്ചയ്ക്ക് 1:40നാണ് അറ്റ്-ടാൻഫ് മേഖലയിൽ നിന്ന് എത്തിയ ഭീകരസംഘം സൈനിക ഉദ്യോഗസ്ഥർ യാത്ര ചെയ്ത ബസ് ആക്രമിച്ചത്.

Syrian soldiers killed  Syrian soldiers  attack on military bus  Palmyra city  Syrian soldiers news  Syria news  Syria military bus attack  At Tanf region  Al Shola  ദമാസ്‌കസ്  സിറിയ  ബസ് ആക്രമിച്ച് തീവ്രവാദികൾ  സിറിയൻ സൈന്യം
സൈനികർ സഞ്ചരിച്ച് ബസിന് നേരെ ഭീകരാക്രമണം; മൂന്ന് പേർ കൊല്ലപ്പെട്ടു
author img

By

Published : Jan 25, 2021, 6:29 AM IST

ദമാസ്‌കസ്: സിറിയയിൽ സൈനികർ സഞ്ചരിച്ചിരുന്ന ബസ് ആക്രമിച്ച് തീവ്രവാദികൾ. പാൽമിറയെയും ഡിയർ ഇസ്-സോറിനെയും ബന്ധിപ്പിക്കുന്ന ദേശീയപാതയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ആക്രമണത്തിൽ മൂന്ന് സിറിയൻ സൈനികർ കൊല്ലപ്പെടുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

പ്രാദേശിക സമയം ഉച്ചയ്ക്ക് 1:40നാണ് അറ്റ്-ടാൻഫ് മേഖലയിൽ നിന്ന് എത്തിയ ഭീകരസംഘം സൈനിക ഉദ്യോഗസ്ഥർ യാത്ര ചെയ്ത ബസ് ആക്രമിച്ചത്. അൽ-ഷോല പട്ടണത്തിനടുത്താണ് സംഭവം. ഡിസംബർ 30 നും ഇത്തരത്തിൽ തീവ്രവാദികൾ പ്രദേശത്ത് ആക്രമണം നടത്തിയിരുന്നു. അന്ന് 28 സാധാരണക്കാർ കൊല്ലപ്പെടുകയും 13 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

ജോർദാൻ അതിർത്തിയിലെ തെക്കൻ സിറിയയിലുള്ള അറ്റ്-ടാൻഫ് പ്രദേശം യുഎസ് സൈന്യത്തിന്‍റെ നിയന്ത്രണത്തിലാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.