റിയാദ്: കൊവിഡിൽ നിന്നും മറ്റ് പകർച്ചവ്യാധികളിൽ നിന്നും അതിജീവിച്ച് ഈ വർഷത്തെ ഹജ്ജ് കർമ്മം വിജയകരമായി പൂർത്തിയാക്കിയതായി സൗദി. പകർച്ചവ്യാധികളെ നേരിടാൻ മെച്ചപ്പെട്ട സജ്ജീകരണങ്ങൾ പുണ്യസ്ഥലങ്ങളിൽ ഒരുക്കിയിരുന്നുവെന്ന് സൗദി ആരോഗ്യമന്ത്രി തൗഫീക് അൽ റബിയ അറിയിച്ചു.
കൊവിഡ് സാഹചര്യത്തിൽ കർശനമായ ആരോഗ്യ മുൻകരുതലുകളുടെ ഭാഗമായി തീർഥാടകരുടെ എണ്ണം 60,000 മായി പരിമിതപ്പെടുത്തിയതും ഹജ്ജ് കർമ്മം വിജയകരമായി പൂർത്തിയാക്കാൻ സഹായിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത് രണ്ടാം വർഷമാണ് തീർഥാടകരുടെ എണ്ണം പരിമിതപ്പെടുത്തുന്നത്.
also read:സിദ്ദുവുമായി കൈകോര്‍ക്കാൻ അമരീന്ദര്‍; സ്ഥാനമേല്‍ക്കല്‍ ചടങ്ങില്‍ പങ്കെടുക്കും