കെയ്‌റോ: ബെയ്‌റൂത്തിലെ പ്രതിഷേധത്തിൽ പരിക്കേറ്റവരുടെ എണ്ണം 490 ആയി. നേരത്തെ 238 പേർക്ക് പരിക്കേറ്റതായി ലബനൻ റെഡ്ക്രോസ് റിപ്പോർട്ട് ചെയ്തിരുന്നു. ബെയ്‌റൂത്ത് തുറമുഖത്തെ സ്ഫോടനത്തെ തുടർന്ന് സർക്കാർ രാജിവയ്ക്കണം, സാമൂഹിക പരിഷ്കാരങ്ങൾ നടപ്പിലാക്കണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധം. ശനിയാഴ്ച ലെബനൻ തലസ്ഥാനത്ത് പ്രതിഷേധക്കാരും സുരക്ഷാ സേനയും തമ്മിൽ സംഘര്‍ഷമുണ്ടായി. പ്രതിഷേധത്തിൽ ലെബനൻ സുരക്ഷാ സേനയിലെ ഒരാൾ മരിച്ചു.
ബെയ്‌റൂത്ത് തുറമുഖ വെയർഹൗസിൽ ആറുവർഷമായി സുരക്ഷിതമല്ലാത്ത രീതിയിൽ സൂക്ഷിച്ചിരുന്ന അമോണിയം നൈട്രേറ്റ് പൊട്ടിത്തെറിച്ചുണ്ടായ സ്ഫോടനത്തിൽ 158 പേർ മരിച്ചു. 6,000 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.