തെഹ്റാന്‍: ഇറാന്‍ ആണവ കേന്ദ്രമായ ബുഷേറില്‍ പുതിയ ആണവ നിലയത്തിന്‍റെ നിര്‍മാണ പ്രവര്‍ത്തികള്‍ ആരംഭിച്ചു. 2015 ലെ .യു.എന്‍ ആണവ കരാറില്‍ വ്യക്തമാക്കിയ അളവിലും കൂടുതല്‍ യുറേനിയം ഉപയോഗിച്ചാണ് പുതിയ ആണവ നിലയത്തിന്‍റെ നിര്‍മാണം.
രണ്ടാമത്തെ ആണവ നിലയം പൂര്‍ത്തിയായ ശേഷം വീണ്ടും ഒരു ആണവ നിലയം കൂടി നിര്‍മിക്കാന്‍ പദ്ധതിയും ഇട്ടിട്ടുണ്ട്. റഷ്യയുടെ സഹായത്തോടെയാണ് ആണവ നിലയത്തിന്‍റെ നിര്‍മാണം. റഷ്യയില്‍ ഉല്‍പാദിപ്പിച്ച യുറാനിയം കൊണ്ടാണ് ആണവ നിലയം പ്രവര്‍ത്തിപ്പിക്കുക.
ആണവ ഊര്‍ജ്ജം വലിയ തോതില്‍ വൈദ്യുതി ഉല്‍പാദനം വര്‍ധിപ്പിക്കുമെന്നും ഒരോ പവര്‍ പ്ലാന്‍റും 11 മില്യണ്‍ ബാരല്‍ ഒയില്‍ വരെ ലാഭിക്കാമെന്നും ഇറാന്‍ ആണവോര്‍ജ്ജ സംഘടനയുടെ തലവന്‍ അലി അക്ബര്‍ സെല്‍ഹി പറഞ്ഞു. ഐക്യ രാഷ്ട്ര സഭയുടെ ആണവ ഊര്‍ജ്ജ ഏജന്‍സിയുടെ നിരീക്ഷണത്തിലാണ് ബുഷേര്‍.