ബെയ്റൂത്: അഫ്‌ഗാസ്ഥാനിൽ നിന്നും ലെബനൻ പൗരനെ സുരക്ഷിതമായി ഇന്ത്യയിലെത്തിച്ചതിന് നന്ദി അറിയിച്ച് ലെബനൻ വിദേശകാര്യമന്ത്രാലയം. അഫ്‌ഗാനിസ്ഥാനിലെ ഇന്ത്യൻ കമ്പനിയായ ഒറാക്കിളിന്‍റെ അനുബന്ധ സ്ഥാപനമായ ട്രെംപ്ലിനിൽ ജോലി ചെയ്തിരുന്ന ലെബനൻ പൗരൻ മുഹമ്മദ് ഖത്താബിനെയാണ് ഇന്ത്യൻ വ്യോമസേന സുരക്ഷിതമായി ഇന്ത്യയിൽ എത്തിച്ചത്.
ഇന്ത്യൻ പൗരന്മാരോടൊപ്പം മുഹമ്മദ് ഖത്താബിനെ ന്യൂഡൽഹിയിലേക്കാണ് എത്തിച്ചതെന്ന് ലെബനൻ വിദേശകാര്യമന്ത്രാലയം ട്വീറ്റ് ചെയ്തു. അഫ്‌ഗാനിസ്ഥാനിൽ നിലനിൽക്കുന്ന പ്രശ്‌ന ബാധിതമായ സാഹചര്യത്തിൽ ഇന്ത്യൻ വ്യോമസേന നടത്തിയ ശ്രമങ്ങൾക്ക് തങ്ങൾ നന്ദി അറിയിക്കുന്നതായും ലെബനൻ വിദേശകാര്യമന്ത്രാലയം ട്വീറ്റ് ചെയ്തു.
ഓഗസ്റ്റ് 22ന് ഏകദേശം 330 പേരെയാണ് കാബൂളിൽ നിന്ന് മൂന്ന് വിമാനങ്ങളിലായി ഇന്ത്യയിലേക്ക് സുരക്ഷിതമായി എത്തിച്ചത്. ഓഗസ്റ്റ് 15ന് താലിബാൻ അഫ്‌ഗാന്‍റെ ഭരണം പിടിച്ചെടുത്ത് മണിക്കൂറുകൾക്കടം പ്രസിഡന്‍റ് അഷ്റഫ് ഗനി രാജ്യം വിട്ടിരുന്നു. 20 വർഷങ്ങൾക്ക് ശേഷം താലിബാൻ ഭരണത്തിലേക്ക് വന്നതിന് ശേഷം അഫ്‌ഗാൻ ജനത കൂട്ട പാലയനം നടത്തുകയാണ്.
Also read: അഫ്‌ഗാൻ; ദേശീയ സുരക്ഷ സംഘത്തെ കണ്ട് ബൈഡൻ