ദമാസ്‌കസ്: സിറിയയിൽ വീണ്ടും ഇസ്രയേൽ ആക്രമണം. റോക്കറ്റ് ആക്രമണത്തിൽ 11 സുരക്ഷാഭടന്മാർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. മധ്യ, തെക്കൻ സിറിയ എന്നിവിടങ്ങളിലാണ് ആക്രമണം നടന്നത്.
Also Read: പാകിസ്ഥാനില്‍ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് 8 മരണം ; 5 പേർക്ക് പരിക്ക്
മധ്യ സിറിയയിലെ ശാസ്ത്ര ഗവേഷണ കേന്ദ്രത്തെയും ഹോംസ് പ്രവിശ്യയിലെ സൈനിക നിലയങ്ങളെയും തലസ്ഥാനമായ ദമാസ്‌കസിലെ ഗ്രാമങ്ങളെയും ലക്ഷ്യം വച്ചായിരുന്നു ആക്രമണം നടന്നതെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. ആക്രമണത്തിൽ കൊല്ലപ്പെട്ട 11 പേരിൽ ഒരു സൈനിക ഓഫീസറും ഉൾപ്പെടുന്നുണ്ട്. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
Also Read: അവികസിത രാജ്യങ്ങളിൽ കൊവിഡ് വാക്സിൻ ഉറപ്പാക്കാൻ അഭ്യർഥിച്ച് ഐക്യരാഷ്ട്ര സഭ
ഇസ്രയേൽ തൊടുത്തുവിട്ട മിസൈലുകളിൽ പലതും സിറിയ പ്രതിരോധിച്ചതായും റിപ്പോർട്ടുകളുണ്ട്. സിറിയയും ഇസ്രയേലും തമ്മിൽ ഏറെ ദിവസങ്ങൾ നീണ്ടുനിന്ന യുദ്ധം ഏതാനം ആഴ്‌ചകൾക്ക് മുൻപ് നടന്നിരുന്നു. ആക്രമണങ്ങളിൽ നിരവധി കുട്ടികളടക്കം നൂറ് കണക്കിന് ആളുകൾ കൊല്ലപ്പെട്ടിരുന്നു.