ജെറുസലേം: ഗസ സംഘർഷത്തിൽ പരിക്കേറ്റ ഇസ്രയേൽ ബഹിരാകാശ ശാസ്‌ത്രജ്‌ഞൻ അവി ഹർ ഈവൻ അന്തരിച്ചു. 84 വയസായിരുന്നു. ഞായറാഴ്‌ച വൈകിട്ടാണ് അദ്ദേഹത്തിന്‍റെ മരണം സ്ഥിരീകരിച്ചത്. അദ്ദേഹം താമസിച്ച ഹോട്ടലിന് നേരെ അറബ് ജനക്കൂട്ടം തീയിടുകയും തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. 1995 മുതൽ 2004 വരെ ഇസ്രായേൽ ബഹിരാകാശ ഏജൻസിയുടെ തലവനായിരുന്നു അദ്ദേഹം. പിന്നീട് ഇസ്രായേലിലെ ബാർ-ഇലൻ സർവകലാശാലയിലെ ബെഗിൻ-സദാത്ത് സെന്‍റർ ഫോർ സ്‌ട്രാറ്റജിക് സ്‌റ്റഡീസിൽ ഗവേഷകനായി ജോലി ചെയ്‌തു. മെയ് മാസം ഗസയിൽ ഇസ്രയേലും ഹമാസും തമ്മിൽ നടന്ന സംഘർഷത്തിൽ നിരവധി പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു.
ഗസ സംഘർഷത്തിൽ പരിക്കേറ്റ ഇസ്രയേൽ ബഹിരാകാശ ശാസ്‌ത്രജ്‌ഞൻ അന്തരിച്ചു - അവി ഹർ ഈവൻ
1995 മുതൽ 2004 വരെ ഇസ്രായേൽ ബഹിരാകാശ ഏജൻസിയുടെ തലവനായിരുന്നു അവി ഹർ ഈവൻ.