ടെല്‍ അവീവ്: ഇസ്രായേലിൽ അഞ്ച് കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തു. രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 16,717 ആയി ഉയർന്നു. 2,285 പേർ ചികിത്സയിൽ തുടരുന്നു. 44 പേരുടെ നില ഗുരുതരമായി തുടരുമ്പോൾ 14,153 പേർ രോഗമുക്തി നേടി. മരണസംഖ്യ 279 ആണ്. മെയ് 20 മുതൽ ഇസ്രായേലിൽ ബീച്ചുകൾ, മ്യൂസിയങ്ങൾ, ആരാധനാലയങ്ങൾ എന്നിവ വീണ്ടും തുറന്നു. സ്‌കൂളുകൾ പ്രവർത്തനം പുനരാരംഭിച്ചു കഴിഞ്ഞു. ഗാസയിലാണ് ആദ്യത്തെ കൊവിഡ് മരണം റിപ്പോർട്ട് ചെയ്‌തത്. പാലസ്‌തീനിൽ 50 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. നാല് പേർ മരിച്ചു.
ഇസ്രായേലിൽ അഞ്ച് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - ഇസ്രായേൽ കൊവിഡ് മരണം
രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 16,717. രോഗമുക്തി നേടിയവർ 14,153.