ടെഹ്‌റാൻ: ഇറാനിൽ 21,713 പേർക്ക് കൂടി കൊവിഡ് റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ മുഴുവൻ കൊവിഡ് ബാധിതരുടെ എണ്ണം 2,459,906 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 434 പേർ കൊവിഡ് ബാധിച്ച് മരിച്ചു. ഇറാനിൽ ഇതുവരെ 70,966 പേരാണ് കൊവിഡ് മൂലം മരിച്ചത്. 1,923,081 പേർ രോഗം ഭേദമായി ആശുപ്രി വിട്ടു. അതേസമയം 5,338 പേർ തീവ്രപരിചരണ വിഭാഗങ്ങളിൽ തുടരുകയാണ്. രാജ്യത്തുടനീളം 15,562,560 സാമ്പിളുകളാണ് ഇതുവരെ പരിശോധനകൾ നടത്തിയത്.
കൊവിഡിന്‍റെ രണ്ടാം തരംഗത്തിൽ രാജ്യത്ത് ഉയർന്ന അപകടസാധ്യതയുള്ള പ്രദേശങ്ങളിലെ ബിസിനസുകൾക്കും യാത്രകൾക്കും ഇറാൻ അടുത്തിടെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. 2020 ഫെബ്രുവരിയിലാണ് ഇറാനിൽ കൊവിഡ് റിപ്പോർട്ട് ചെയ്യുന്നത്.