കുവൈത്ത്: കൊവിഡ് ബാധിച്ച് കുവൈത്തിലെ ഇന്ത്യന്‍ ദന്തരോഗ വിദഗ്ദന്‍ മരിച്ചു. ജാബേര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഡോ വാസുദേവ റാവു (54) ആണ് മരിച്ചത്. ഏകദേശം 15 വർഷമായി കുവൈത്തിൽ താമസിക്കുന്ന റാവു കുവൈറ്റ് ഓയിൽ കമ്പനിയിൽ എൻഡോഡോന്‍റിസ്റ്റായി ജോലി ചെയ്തു വരികയായിരുന്നു. സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനിയായ കുവൈറ്റ് പെട്രോളിയം കോർപ്പറേഷന്‍റെ അനുബന്ധ സ്ഥാപനമാണിത്. കുവൈത്തിലെ ഇന്ത്യൻ ഡെന്‍റൽ പ്രൊഫഷണലുകളുടെ സംഘടനയായ കുവൈത്തിലെ ഇന്ത്യൻ ഡെന്‍റിസ്റ്റ് അലയൻസ് അംഗമാവുമായിരുന്നു റാവു.
ഈജിപ്ഷ്യൻ ഇഎൻടി സ്‌പെഷ്യലിസ്റ്റ് താരെക് ഹുസൈൻ മൊഖൈമറാണ് കുവൈത്തില്‍ കൊവിഡ് ബാധിച്ച് മരിക്കുന്ന ആദ്യത്തെ ആരോഗ്യ പ്രവര്‍ത്തകന്‍. 62 കാരനായ മൊഖൈമർ 20 വർഷത്തിലേറെയായി കുവൈത്തിൽ ജോലി ചെയ്യുകയായിരുന്നു. വിവിധ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാരെ നാട്ടിലേക്ക് കൊണ്ടുവരാനുള്ള സർക്കാറിന്‍റെ വന്ദേ ഭാരത് മിഷന്‍റെ ഭാഗമായി ഞായറാഴ്ച 171 പേരാണ് കുവൈത്തിൽ നിന്ന് ചെന്നൈയിലെത്തിയത്. കുവൈത്തിൽ ഇതുവരെ 8,688 പേര്‍ക്ക് രോഗ ബാധ സ്ഥിരീകരിച്ചു. 58 കൊവിഡ് മരണങ്ങള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തു.