ബെയ്‌റൂത്ത്: ബെയ്‌റൂത്ത് തുറമുഖത്ത് വൻ തീപിടിത്തം. ടയറുകൾ സൂക്ഷിക്കുന്ന വെയർഹൗസിലാണ് തീപിടിത്തമുണ്ടായതെന്ന് ദേശീയ വാർത്താ ഏജൻസി അറിയിച്ചു. പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. അതേസമയം, തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല.
3,000 ടൺ അമോണിയം നൈട്രേറ്റ് പൊട്ടിത്തെറിച്ച് പ്രദേശത്ത് കഴിഞ്ഞ മാസം വൻ സ്ഫോടനം ഉണ്ടായിരുന്നു. ഓഗസ്റ്റ് 4 ലെ സ്ഫോടനത്തിൽ 190ലധികം പേർ മരിച്ചു. 6,500 പേർക്ക് പരിക്കേറ്റു. ലെബനൻ തലസ്ഥാനത്ത് ആയിരക്കണക്കിന് കെട്ടിടങ്ങളും തകർന്നിരുന്നു.