ETV Bharat / international

ഡിജിറ്റൈസേഷന് പുതിയ ചുവടുവയ്പ്പ് ; നാനോ ഉപഗ്രഹം വിക്ഷേപിച്ച് ദുബൈ

ഇത്തരമൊരു സംരംഭം നടപ്പാക്കുന്ന ലോകത്തെ ആദ്യത്തെ ജല, ഊർജ അടിസ്ഥാന സൗകര്യ കമ്പനിയാണ് ഡിഇഡബ്ലുഎ

author img

By

Published : Jan 15, 2022, 12:18 PM IST

Dubai electricity authority launches nano satellite  Dubai electricity authority digitization  ദുബൈ ഇലക്‌ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി  ദുബൈ ഇലക്‌ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി നാനോ ഉപഗ്രഹം
ഡിജിറ്റൈസേഷന് പുതിയ ചുവടുവയ്പ്പ്; നാനോ ഉപഗ്രഹം വിക്ഷേപിച്ച് ദുബൈ ഇലക്‌ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി

ദുബൈ : വൈദ്യുതി, ജല ശൃംഖലകളുടെ പരിപാലനവും ആസൂത്രണവും മെച്ചപ്പെടുത്തുന്നതിന് നാനോ ഉപഗ്രഹം വിക്ഷേപിച്ച് ദുബൈ ഇലക്‌ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി(ഡിഇഡബ്ലുഎ). ഇത്തരമൊരു സംരംഭം നടപ്പാക്കുന്ന ലോകത്തിലെ ആദ്യത്തെ ജല, ഊർജ അടിസ്ഥാന സൗകര്യ കമ്പനിയാണ് ഡിഇഡബ്ലുഎ. യുഎസിലെ ഫ്ലോറിഡയിലെ കേപ് കനാവറൽ സ്‌പേസ് ലോഞ്ച് കോംപ്ലക്‌സിൽ നിന്ന് സ്‌പേസ് എക്‌സ് ഫാൽക്കൺ 9 റോക്കറ്റാണ് ഉപഗ്രഹം വിക്ഷേപിച്ചത്.

ഡിഇഡബ്ലുഎയുടെ ശൃംഖലകളുടെ പ്രവർത്തനങ്ങൾ, പരിപാലനം, ആസൂത്രണം എന്നിവ മെച്ചപ്പെടുത്താനും കാര്യക്ഷമതയും ഫലപ്രാപ്തിയും വർധിപ്പിക്കാനും ലക്ഷ്യമിട്ടുകൊണ്ടുള്ള ബഹിരാകാശ പദ്ധതിയുടെ ഭാഗമായാണ് ആദ്യത്തെ യു3 നാനോ സാറ്റലൈറ്റായ ഡിഇഡബ്ലുഎ-സാറ്റ് 1 ഭ്രമണപഥത്തിലെത്തിച്ചത്. മെച്ചപ്പെട്ട കാര്യക്ഷമത, കുറഞ്ഞ ചെലവ്, ആസ്‌തി വിനിയോഗത്തിലും ശേഷി വർധിപ്പിക്കുന്നതിലുമുള്ള പുരോഗതി എന്നിവയാണ് നേട്ടങ്ങളായി കണക്കാക്കുന്നത്.

Also Read: ദുബായിൽ ടേക്ക് ഓഫിനായി രണ്ട് വിമാനങ്ങൾ റൺവേയിൽ ; റിപ്പോർട്ട് തേടി ഡിജിസിഎ

2030ഓടെ 5,000 മെഗാവാട്ട് ഉത്പാദന ശേഷി വരുന്ന ലോകത്തിലെ ഏറ്റവും വലിയ സോളാർ പാർക്കായ മൊഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് വൈദ്യുതി, ജല ശൃംഖലകൾക്കായി രൂപകൽപ്പന ചെയ്ത തെർമൽ ഇമേജിങ് ഉപകരണങ്ങളും സൗരോർജ നിലയങ്ങൾക്കായി വിന്യസിക്കും.

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.