ബൈയ്‌ജിങ്: ചാര പ്രവൃത്തി ആരോപിച്ച് തടങ്കലിലാക്കിയ കനേഡിയന്‍ പൗരന് 11 വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ച് ചൈന. 2018ല്‍ ചൈനയില്‍ തടങ്കലിലായ കനേഡിയന്‍ സംരംഭകന്‍ മൈക്കള്‍ സ്‌പാവറിനെയാണ് ലിയൗണിങ് പ്രവശ്യയിലെ കോടതി 11 വര്‍ഷം തടവ് വിധിച്ചത്.
കാനഡയില്‍ അറസ്റ്റിലായ വാവായിയുടെ സിഎഫ്ഒ മെങ് വാന്‍ഷുവിനെ മോചിപ്പിക്കുന്നതിന്‍റെ ഭാഗമായി കാനഡക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനുള്ള ചൈനയുടെ നീക്കമായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഇത് റിപ്പോര്‍ട്ട് ചെയ്യുന്നത്. മെങ് വാന്‍ഷുവിനെ കൈമാറ്റം ചെയ്യുന്നത് സംബന്ധിച്ച് കാനഡയിലെ കോടതി അടുത്ത ആഴ്‌ച അന്തിമ വാദം ആരംഭിക്കും.
'ഹോസ്റ്റേജ് ഡിപ്ലൊമസി'
2018 ഡിസംബറിലാണ് സ്‌പവറിനെയും മുന്‍ നയതന്ത്രജ്ഞനായ മൈക്കള്‍ കോവ്‌റിഗിനേയും ചൈന തടങ്കലിലാക്കുന്നത്. വാവായ് സിഎഫ്ഒ മെങ് വാന്‍ഷു അറസ്റ്റിലായി ദിവസങ്ങള്‍ക്കുള്ളിലാണ് ഇരുവരെയും ചൈന ചാര പ്രവൃത്തി ആരോപിച്ച് തടങ്കലിലാക്കുന്നത്. വിദേശ ശക്തികള്‍ക്ക് രാജ്യത്തിന്‍റെ രഹസ്യങ്ങള്‍ ചോര്‍ത്തിയെന്നായിരുന്നു കേസ്. ചൈന നടത്തുന്നത് ഹോസ്റ്റേജ് ഡിപ്ലൊമസിയാണെന്നാണ് വിമര്‍ശകരുടെ ആരോപണം.
തടവിന് പുറമേ അമ്പതിനായിരം യുവാന്‍ മൂല്യമുള്ള സ്‌പാവറിന്‍റെ സ്വത്തുക്കള്‍ കണ്ടുകെട്ടാനും നാട് കടത്താനുമാണ് കോടതി ഉത്തരവ്. എന്നാല്‍ എപ്പോള്‍ നാടു കടത്തുമെന്ന കാര്യം വ്യക്തമല്ല. ശിക്ഷ പൂര്‍ത്തിയാക്കിയതിന് ശേഷം നാട് കടത്താനാണ് സാധ്യത. അതേസമയം, കോവ്‌റിഗിന്‍റെ വിചാരണ മാര്‍ച്ചില്‍ പൂര്‍ത്തിയായെങ്കിലും വിധി പ്രഖ്യാപിച്ചിട്ടില്ല.
പ്രതികാര നടപടിയെന്ന് കാനഡ
മെങ് വാന്‍ഷുവിനെ തടങ്കലിലാക്കിയതിന്‍റെ പ്രതികാര നടപടിയാണെന്നാണ് കാനഡയുടെ വാദം. മയക്കുമരുന്ന് കടത്ത് കേസില്‍ പിടിയിലായ കനേഡിയന്‍ പൗരന്‍ റോബര്‍ട്ട് ഷെല്ലെന്‍ബര്‍ഗിന്‍റെ വധശിക്ഷ ചൈനീസ് കോടതി കഴിഞ്ഞ ദിവസം ശരി വച്ചിരുന്നു. ഇതിനെ അപലപിച്ച് കാനഡ രംഗത്തെത്തിയിരുന്നു.
കനേഡിയന്‍ പൗരന്മാരുടെ അറസ്റ്റിന് പുറമേ ഹോങ്കോങിലെ ദേശീയ സുരക്ഷ നിയമത്തെ കാനഡ അപലപിച്ചതും ഷിന്‍ചാങില്‍ മനുഷ്യാവകാശ ലംഘനം നടക്കുന്നുണ്ടെന്ന ആരോപണങ്ങള്‍ ഉയര്‍ത്തിയതോടെയുമാണ് ഇരു രാജ്യങ്ങള്‍ക്കുമിടയിലെ ബന്ധം വഷളായത്.
Also read: അമേരിക്കയില്‍ കൊവിഡ് നിരക്ക് ഉയരുന്നു; 15 ശതമാനവും കുട്ടികളില്‍