ടെഹ്റാന്‍: ഇറാനെതിരെ സൈബർ ആക്രമണവുമായി അമേരിക്ക. ഹോർമുസ് കടലിടുക്കിൽ അമേരിക്കൻ ചാരവിമാനം ഇറാൻ വീഴ്ത്തിയതിനു പിന്നാലെയാണ് സൈബർ ആക്രമണം. യുഎസ് സൈബർ ആക്രമണത്തിൽ ഇറാനിലെ കംപ്യൂട്ടർ സംവിധാനം തകാരാറിലാവുകയും മിസൈൽ, റോക്കറ്റ് വിക്ഷേപണ ശേഷിയെ ബാധിക്കുകയും ചെയ്യ്തതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ വാർത്ത ഇറാൻ നിഷേധിച്ചു.
അതേസമയം അമേരിക്കയുടെ ആളില്ലാ വിമാനം മേയ് 26ന് അതിർത്തി ലംഘിക്കുന്നതിന്‍റെ വിശദാംശങ്ങൾ ഇറാൻ പുറത്തുവിട്ടു. മുന്നറിയിപ്പ് നൽകിയ ശേഷമാണ് വിമാനം വെടിവിച്ചിട്ടതെന്നാണ് ഇറാന്‍ അവകാശപെടുന്നത്.ഗൾഫ് മേഖലയിൽ അമേരിക്കയും ഇറാനും സൈനിക സന്നാഹങ്ങൾ വർധിപ്പിച്ചത് ഗൾഫ് രാജ്യങ്ങളിലും ആശങ്ക പടർത്തുന്നുണ്ട്. പേർഷ്യൻ ഗൾഫ് മേഖലയിലൂടെയുള്ള ആകാശപാത ഉപയോഗിക്കുന്നതിൽ മിക്ക വിമാനക്കമ്പനികളും നിയന്ത്രണം ഏർപ്പെടുത്തി.