കാബൂള്‍: അഫ്‌ഗാന്‍ തെരഞ്ഞെടുപ്പ് ഫലം വൈകുന്നതില്‍ പ്രതിഷേധിച്ച് ജന കൂട്ടായ്‌മകള്‍. 2019 സെപ്‌തംബര്‍ 28ന് നടന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ഫലമാണ് വൈകുന്നത്. തെരഞ്ഞെടുപ്പ് ഫലം വൈകുന്നത് രാജ്യസുരക്ഷയെയും രാഷ്‌ട്രീയ നിലനില്‍പ്പിനേയും ബാധിക്കുന്നെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. ഫലം വൈകുന്നത് തുടര്‍ന്നാല്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ ഓഫീസിന് മുന്നില്‍ പ്രതിഷേധിക്കുമെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.
2019 ഡിസംബര്‍ 22ന് സ്വതന്ത്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ഫലം പ്രഖ്യപിച്ചിരുന്നെങ്കിലും വോട്ടെണ്ണലില്‍ കൃത്രിമം നടന്നെന്ന പ്രസിഡന്‍റ് സ്ഥാനാര്‍ഥി അബ്‌ദുല്ല അബ്‌ദുല്ലയുടെ ആരോപണത്തെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം മരവിപ്പിച്ചു. തെരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്ത് വിട്ട പ്രാഥമിക ഫലം പ്രകാരം പ്രസിഡന്‍റ് അഷ്‌റഫ് ഖനിക്ക് 923,868 വോട്ടുകളും എതിര്‍ സ്ഥാനാര്‍ഥി അബ്‌ദുല്ല അബ്‌ദുല്ലക്ക് 720,990 വോട്ടുകളുമാണ് ലഭിച്ചത്.
16,400 പരാതികള്‍ രജിസ്റ്റര്‍ ചെയ്‌തു. ജനുവരി അഞ്ചിന് തെരഞ്ഞെടുപ്പ് പരാതി കമ്മിഷന്‍ വോട്ടുകളുടെ പ്രത്യേക ഓഡിറ്റിങ് നടത്താന്‍ തീരിമാനിച്ചെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് തീരുമാനം പിന്‍വലിച്ചു.
എന്നാല്‍ വോട്ടെണ്ണല്‍ പ്രത്യേക ഓഡിറ്റിങിന് വിധേയമാക്കന്‍ സ്വതന്ത്ര തെരഞ്ഞെടുപ്പ് പരാതി കമ്മിഷനോട് പൂര്‍ണമായും സഹകരിക്കാന്‍ തയാറാണെന്ന് സ്വതന്ത്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.
അതേസമയം തെരഞ്ഞെടുപ്പ് പ്രക്രിയക്ക് നേതൃത്വം നല്‍കുന്നതില്‍ സ്വതന്ത്ര തെരഞ്ഞെടുപ്പ് കമ്മിഷനും സ്വതന്ത്ര തെരഞ്ഞെടുപ്പ് പരാതി കമ്മിഷനും പരാജയമാണെന്നാണ് രാഷ്‌ട്രീയ പാര്‍ട്ടികളുടെ വിലയിരുത്തല്‍.