ടെഹ്‌റാന്‍: കൊവിഡ് ബാധയെ തുടർന്ന് ഇറാനില്‍ സ്ഥിതിഗതികൾ ഗുരുതരമായി തുടരുന്നു. രാജ്യത്ത് വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,100 ആയി. കഴിഞ്ഞ 24 മണിക്കൂറിനകം 87 പേരാണ് മരിച്ചത്. അതേസമയം രാജ്യത്ത് വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 82,000 ആയി. ഇറാനിലെ ആരോഗ്യ മന്ത്രാലയവുമായി ബന്ധപ്പെട്ട വൃത്തങ്ങളാണ് ഇക്കാര്യങ്ങൾ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനകം 1,343 പുതിയ കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. 57,023 പേർ ഇതിനകം രാജ്യത്ത് കൊവിഡ് മുക്തരായിട്ടുണ്ട്. ലോകത്ത് നിലവില്‍ 23,43,293 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 16,13,30 പേർ വൈറസ് ബാധയെ തുടർന്ന് മരിച്ചു.
ഇറാനില്‍ 5,100 പേർ കൊവിഡ് ബാധിച്ച് മരിച്ചു - ഇറാന്‍ വാർത്ത
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 87 പേരാണ് ഇറാനില്‍ കൊവിഡ് ബാധിച്ച് മരിച്ചത്