ETV Bharat / international

സിറിയയിൽ ഇസ്രായേൽ വ്യോമാക്രമണം; മൂന്ന് സൈനികർ കൊല്ലപ്പെട്ടു

ആക്രമണം സ്ഥിരീകരിച്ച് ഇസ്രായേൽ സേന രംഗത്തെത്തി

ഫയൽചിത്രം
author img

By

Published : Jun 2, 2019, 7:39 PM IST

ദമാസ്ക്കസ്: സിറിയയിൽ വീണ്ടും ഇസ്രായേൽ വ്യോമാക്രമണം. സിറിയൻ സൈനിക കേന്ദ്രത്തിന് നേരെ നടത്തിയ ആക്രമണത്തിൽ മൂന്ന് സൈനികർ കൊല്ലപ്പെട്ടു. ഏഴ് പേർക്ക് പരിക്ക്. ദമാസ്ക്കസിന്‍റെ തെക്കുപടിഞ്ഞാറൻ മേഖലയെ ലക്ഷ്യം വെച്ചു വന്ന മിസൈലുകൾ ശ്രദ്ധയിൽപ്പെട്ട ഉടനെ വ്യോമസേന പ്രതിരോധം തീർത്ത് മിസൈലുകളെ തകർക്കുകയായിരുന്നെന്ന് സിറിയൻ സൈനിക ഉദ്യോഗസ്ഥൻ പറഞ്ഞു. ഇസ്രായേൽ സേനയും ആക്രമണം സ്ഥിരീകരിച്ച് രംഗത്തെത്തിയിട്ടുണ്ട്.

ശനിയാഴ്ച്ച മൗണ്ട് ഹെർമോണിൽ നിന്ന് സിറിയ വിക്ഷേപിച്ച രണ്ട് റോക്കറ്റുകളിൽ ഒന്ന് ഇസ്രായേലിൽ പതിച്ചിരുന്നു. എന്നാൽ ആർക്കും പരിക്കോ മറ്റ് നാശനഷ്ടങ്ങളോ ഉണ്ടായിരുന്നില്ല, ഇതിനുളള മറുപടിയായാണ് ഇന്ന് നടത്തിയ ആക്രമണം എന്നും ഇസ്രായേൽ ആർമി ട്വീറ്റ് ചെയ്തു. രണ്ട് സൈനിക കേന്ദ്രങ്ങളും, വ്യോമസേനയുടെ നിരീക്ഷണ യൂണിറ്റും തകർക്കുകയായിരുന്നു ആക്രമണത്തിന്‍റെ ലക്ഷ്യമെന്നും ഇസ്രേയേൽ സൈന്യം അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.