ETV Bharat / international

ഇറാഖ് വെടിവെപ്പില്‍ മരണം 25 ആയി; 130 പേര്‍ക്ക് പരിക്ക്

ബാഗ്‌ദാദിലെ അല്‍-ഖലാനി ചത്വരത്തില്‍ ഒത്തുകൂടിയ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകര്‍ക്ക് നേരെയാണ് അജ്ഞാതന്‍ വെടിയുതിര്‍ത്തത്

Iraq gunfire latest news protest against government in iraq latest news ഇറാഖ് വെടിവെപ്പ് വാര്‍ത്തകള്‍ ഇറാഖില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം
ഇറാഖ് വെടിവെപ്പ്: മരണം 25 ആയി, 130 പേര്‍ക്ക് പരിക്ക്
author img

By

Published : Dec 8, 2019, 8:13 AM IST

ബാഗ്‌ദാദ് (ഇറാഖ്): സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകര്‍ക്കെതിരെ അജ്ഞാതന്‍ നടത്തില്‍ വെടിവെപ്പില്‍ മരണം 25 ആയി. 130 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. വെള്ളിയാഴ്‌ച വൈകിട്ടാണ് ബാഗ്‌ദാദിലെ അല്‍-ഖലാനി ചത്വരത്തില്‍ ഒത്തുകൂടിയ പ്രതിഷേധക്കാര്‍ക്ക് നേരെ അജ്ഞാതനായ അക്രമി വെടിയുതിര്‍ത്തത്. യന്ത്രത്തോക്ക് ഉപയോഗിച്ചാണ് ഇയാള്‍ ആള്‍ക്കൂട്ടത്തെ ആക്രമിച്ചത്.

ശനിയാഴ്‌ച പുലര്‍ച്ചെ വരെ വെടിവെപ്പ് തുടര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്. ആക്രമണം തുടങ്ങിയതിന് പിന്നാലെ ആളുകള്‍ ചിതറിയോടി. പലരും സമീപത്തുള്ള കെട്ടിടങ്ങളില്‍ അഭയം പ്രാപിച്ചത് മരണസംഖ്യ കുറയാന്‍ കാരണമായെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ ഏതാനും മാസങ്ങളായി ഇറാഖില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണ്. രാജ്യത്ത് പുതിയ സാമ്പത്തിക നയം നടപ്പാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ഒക്‌ടോബര്‍ മുതലാണ് ജനങ്ങള്‍ പ്രതിഷേധം ആരംഭിച്ചത്.

Intro:Body:

https://www.aninews.in/news/world/asia/25-killed-130-injured-in-iraq-gunfire-officials20191208064826/

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.