ETV Bharat / international

മാർച്ച് 8, അന്താരാഷ്ട്ര വനിതാദിനം: സ്ത്രീ സമത്വത്തിന്‍റെ ഓർമപ്പെടുത്തൽ

സ്ത്രീകളുടെ സാമൂഹിക തുല്യതയ്ക്ക് വേണ്ടിയുള്ള പോരാട്ടമാണ് അന്താരാഷ്ട്ര വനിതാദിനം കൊണ്ട് ഐക്യരാഷ്ട്രസഭ ലക്ഷ്യമിടുന്നത്. 1990 മുതലാണ് മാര്‍ച്ച്‌ 8 അന്താരാഷ്‌ട്ര വനിതാ ദിനമായി ആഘോഷിച്ച്‌ തുടങ്ങിയത്. എന്നാൽ ഇന്നും സ്ത്രീ സമത്വം കിട്ടാക്കനിയാണ്.

അന്താരാഷ്ട്ര വനിതാദിനം
author img

By

Published : Mar 8, 2019, 5:05 PM IST

സ്ത്രീ ശാക്തീകരണത്തിന്‍റെ ഭാഗമായാണ് ലോകമെമ്പാടും അന്താരാഷ്ട്ര വനിതാദിനം ആചരിക്കുന്നത്. ആരോഗ്യം, വിദ്യാഭ്യാസം, സാമ്പത്തികം, രാഷ്ട്രീയം, തൊഴിൽ മേഖലകളിൽ സ്ത്രീകൾ നേടിയ മുന്നേറ്റത്തിന്‍റെ ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ ദിവസം. ഇരുപതാം നൂറ്റാണ്ടിൽ ന്യൂയോര്‍ക്കിലെ വനിതകള്‍ നടത്തിയ പ്രക്ഷോഭവും സമരവുമാണ് വനിതാദിനത്തിന് തുടക്കം കുറിച്ചത്.

തുണിമില്ലുകളില്‍ ജോലിചെയ്തിരുന്ന ആയിരക്കണക്കിന് സ്ത്രീകള്‍ സംഘടിച്ച്‌, കുറഞ്ഞ ശമ്പളത്തിനെതിരെയും ജോലി സമയം കുറക്കുക മുതലാളിത്തം അവസാനിപ്പിക്കുക തുടങ്ങിയ കാര്യങ്ങൾക്ക് വേണ്ടിയും ആദ്യമായി സ്വരമുയര്‍ത്തിയപ്പോള്‍ അത് ചരിത്രത്തിന്‍റെ ഭാഗമായി. കാലങ്ങൾക്ക് ശേഷം ലോക വനിതാ ദിനമെന്ന ആശയം കടന്നുവന്നപ്പോള്‍ മാര്‍ച്ച്‌ എട്ട് ഏകകണ്ഠമായി തിരഞ്ഞെടുക്കപ്പെടാനും കാരണങ്ങൾ ഇതു തന്നെയാണ്. 1910 ല്‍, കോപ്പന്‍ഹേഗനില്‍ നടന്ന രണ്ടാം സോഷ്യലിസ്റ്റ് ഇന്‍റർനാഷണലിന്‍റെ സമ്മേളനത്തില്‍ വനിതാദിനം സാര്‍വ്വദേശീയമായി ആചരിക്കണമെന്ന ആവശ്യമുയര്‍ന്നു. 1911 മാര്‍ച്ച്‌ 19നു ജര്‍മ്മനിയും സ്വിറ്റ്സര്‍ലാന്‍റും ഉള്‍പ്പെടെ ഉള്ള രാജ്യങ്ങള്‍ വനിതാദിനം ആചരിച്ചു.

മാർച്ച് 8, അന്താരാഷ്ട്ര വനിതാദിനം: സ്ത്രി സമത്വത്തിന്‍റെ ഓർമപ്പെടുത്തൽ

യൂറോപ്പില്‍ മാര്‍ച്ച് എട്ടിനോട് അനുബന്ധിച്ച് സ്ത്രീകൾ റാലികൾ സംഘടിപ്പിച്ചിരുന്നു. അതില്‍ ഏറിയ പങ്കും യുദ്ധത്തിനെതിരെയുള്ളതോ സാമൂഹിക പ്രവർത്തകര്‍ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചുള്ളതോ ആയിരുന്നു. യുദ്ധത്തിന്‍റെ പശ്ചാത്തലത്തിൽ, റഷ്യയിലെ വനിതകൾ 1917 ഫെബ്രുവരിയിലെ അവസാനത്തെ ഞായറാഴ്ച്ച(ഗ്രിഗോറിയൻ കലണ്ടര്‍ പ്രകാരം മാർച്ച് 8 ) 'ബ്രഡ് ആൻഡ് പീസ്' എന്ന മുദ്രാവാക്യം ഉയര്‍ത്തി തെരുവുകളില്‍ ഇറങ്ങി.

1975 ൽ അന്താരാഷ്ട്ര വനിതാ വർഷത്തിൽ ഐക്യരാഷ്ട്ര സംഘടന മാർച്ച് 8 അന്താരാഷ്ട്ര വനിതാ ദിനമായി ആചരിക്കുകയായിരുന്നു. 1977 ൽ ഐക്യരാഷ്ട്രസഭയുടെ പൊതുസഭ, വനിതാ അവകാശങ്ങൾക്കും ലോക സമാധാനത്തിനുമുള്ള യുഎൻ ദിനമായി മാർച്ച് എട്ട് പ്രഖ്യാപിക്കാൻ ആവശ്യപ്പെട്ടു. ശേഷം 1995ലെ ബീജിങ് ഡിക്ലറേഷൻ ആൻഡ് പ്ലാറ്റ് ഫോം ഫോർ ആക്ഷനില്‍ വച്ച് 189 സർക്കാരുകൾ ഈ കരാറില്‍ ഒപ്പുവെച്ചു. സ്ത്രീകൾക്കെതിരെയുള്ള വിവേചനവും ഹിംസയും തുടച്ചു നീക്കുകയെന്നതായിരുന്നു ഇതിന്‍റെ പ്രധാന ലക്ഷ്യം.

ലോകത്താകമാനം സ്ത്രീകളെ അംഗീകരിക്കാനും അവര്‍ക്കായൊരു ദിനമൊരുക്കാനും തലമുറകളായി സ്ത്രീകൾക്ക് സമരം ചെയ്യേണ്ടി വന്നു.മാറ്റി നിര്‍ത്തപ്പെട്ട ഇടങ്ങളിലേക്കെല്ലാം അവള്‍ കയറിച്ചെല്ലുന്ന നാള്‍ ഉണ്ടാകും. അവളുടെ സ്വപ്നങ്ങള്‍ വെറും സ്വപ്നങ്ങളല്ലാതാവുന്ന കാലത്തിലേക്കുള്ള കുതിച്ചു ചാട്ടങ്ങളാവട്ടെ ഓരോ വനിതാ ദിനവും. ഓരോ ദിനവും ആ കുതിപ്പുകളുടെ തുടര്‍ച്ചകളാവട്ടെ.

Intro:Body:

women's day special story

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.