ലണ്ടൻ: ബ്രിട്ടിഷ് പാർലമെന്‍റിലെ ഇടക്കാല തെരഞ്ഞെടുപ്പ് ഫലം വന്നതോടെ ലേബർ പാർട്ടിയുടെ നേതൃസ്ഥാനത്ത് നിന്ന് ഒഴിയുമെന്ന് ജെറമി കോർബിൻ. കോർബിന്‍റെ നേതൃത്വത്തിലുള്ള പ്രധാന പ്രതിപക്ഷമായ ലേബർ പാർട്ടി കനത്ത തോൽവി നേരിട്ട സാഹചര്യത്തിലാണ് പ്രഖ്യാപനം. തെരഞ്ഞെടുപ്പ് ഫലത്തോടെ തീർത്തും നിരാശാജനകമായ രാത്രിയാണ് ലേബർ പാർട്ടിക്ക് സംഭവിച്ചതെന്ന് കോർബിൻ പ്രതികരിച്ചു. ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി തെരഞ്ഞെടുപ്പിൽ മികച്ച മുന്നേറ്റമാണ് നടത്തിയത്.
നിലവിലെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ നയിക്കുന്ന കൺസർവേറ്റിവ് പാർട്ടിയുടെ വിജയത്തോടെ ബ്രക്‌സിറ്റ് നടപ്പാക്കുമെന്നത് സുനിശ്ചിതമായി കഴിഞ്ഞു. ബ്രെക്‌സിറ്റ് വിഷയത്തിൽ വീണ്ടും ഹിതപരിശോധന നടത്തുമെന്ന് കോർബിന്‍റെ തെരഞ്ഞെടുപ്പ് വാഗ്‌ദാനമാണ് ഇതോടെ ഇല്ലാതായത്.