ജനീവ: കൊവിഡിനെ പൂർണമായും നിയന്ത്രണത്തിലാക്കാതെ രാജ്യങ്ങൾ സാമ്പത്തിക രംഗത്തെ പുനരുജ്ജീവിപ്പിക്കാൻ ശ്രമിച്ചാൽ വലിയ വില നൽകേണ്ടി വരുമെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് അഥനോം ഗെബ്രിയേസസ്. കഠിനാധ്വാനം, ശാസ്ത്രത്തോടുള്ള വിശ്വാസം, സാഹചര്യങ്ങളോടുള്ള പൊരുത്തപ്പെടൽ, കഠിനമായ തീരുമാനങ്ങൾ എന്നിവയിലൂടെ മാത്രമേ നിലവിലെ സാഹചര്യത്തിൽ നിന്നും പുറത്ത് വരാനാകൂവെന്നും അദ്ദേഹം പറഞ്ഞു.
മനുഷ്യത്വത്തിന്‍റെയും ശാസ്‌ത്രത്തിന്‍റെയും വ്യത്യസ്‌തങ്ങളായ മുഖങ്ങൾ കണ്ടെന്നും ഒരുമിച്ച് പ്രവർത്തിക്കുന്നതിന്‍റെ ഗുണവും അങ്ങനെ പ്രവർത്തിക്കാതിരുന്നാൽ ഉണ്ടാകുന്ന ദോഷഫലങ്ങൾക്കും ലോകം സാക്ഷിയായതാണെന്നും അദ്ദേഹം പറഞ്ഞു.