ഏതന്‍സ് : Tesla's Game Play Functionality : ടെസ്‌ലയുടെ വാഹനങ്ങൾ നീങ്ങുമ്പോൾ സെന്‍റര്‍ ടച്ച് സ്‌ക്രീനിൽ വീഡിയോ ഗെയിമുകൾ കളിക്കാൻ ഡ്രൈവർമാരെ അനുവദിക്കുന്ന സംവിധാനത്തെ കുറിച്ച് യുഎസ് ഔപചാരിക അന്വേഷണം ആരംഭിച്ചു. നാഷണൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്‌മിനിസ്ട്രേഷന്‍റെ അന്വേഷണ പരിധിയില്‍ 2017 മോഡൽ മുതൽ 2022 വരെ ഏകദേശം 5,80,000 ഇലക്‌ട്രിക് കാറുകളും എസ്‌യുവികളും ഉൾപ്പെടും.
വാഹനങ്ങൾ ഓടിക്കുമ്പോൾ സ്‌ക്രീനുകളിൽ ഗെയിമിങ് പ്രവർത്തനക്ഷമമാക്കാൻ ടെസ്‌ലാസ് ഗെയിംപ്ലേ ഫങ്‌ഷണാലിറ്റി സജ്ജീകരിച്ചിരിക്കുന്നു എന്ന പരാതിയെ തുടർന്നാണിത്. പാസഞ്ചർ പ്ലേ എന്ന ഫീച്ചർ ഡ്രൈവറുടെ ശ്രദ്ധ തിരിക്കുമെന്നും അപകട സാധ്യത വർധിപ്പിക്കുമെന്നും ഏജൻസി അതിന്‍റെ വെബ്‌സൈറ്റിൽ ബുധനാഴ്ച പോസ്‌റ്റ് ചെയ്‌ത രേഖയിൽ പറയുന്നു.
2020 ഡിസംബർ മുതൽ ഗെയിം ശേഷി ലഭ്യമാണെന്ന് ഏജൻസിയുടെ ഓഫിസ് ഓഫ് ഡിഫെക്റ്റ്‌സ് ഇൻവെസ്‌റ്റിഗേഷൻ രേഖയില്‍ പരാമര്‍ശിക്കുന്നു. മുന്‍പ് ടെസ്‌ലകൾ പാർക്കിലായിരിക്കുമ്പോൾ മാത്രമേ ഗെയിമുകൾ കളിക്കാനാകുമായിരുന്നുള്ളൂ.