യുഎന്‍: അഫ്‌ഗാന്‍റെ തലസ്ഥാന നഗരിയായ കാബൂളില്‍ ചൊവ്വാഴ്‌ച ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ദുഖം രേഖപ്പെടുത്തി യുഎന്‍ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടെറസ്. രാജ്യത്തെ സാധാരണക്കാര്‍ക്ക് നേരെയുള്ള ആക്രമണം സ്വീകാര്യമല്ലെന്നും ആശുപത്രികൾക്കും മെഡിക്കൽ ജീവനക്കാര്‍ക്കും അന്താരാഷ്ട്ര മാനുഷിക നിയമപ്രകാരം പ്രത്യേക പരിരക്ഷയുണ്ടെന്നും അന്‍റോണിയോ ഗുട്ടെറസ് പ്രസ്താവനയില്‍ പറഞ്ഞു. ബാൽക്ക്, ഖോസ്റ്റ്, നംഗർഹാർ പ്രവിശ്യകളിലുണ്ടായ ആക്രമണങ്ങൾ ഉൾപ്പെടെ രാജ്യത്ത് അക്രമങ്ങൾ വർധിക്കുന്നത് ആശങ്കയോടെയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
രണ്ട് നവജാത ശിശുക്കള്‍ ഉള്‍പ്പടെ 16 പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു.