ETV Bharat / international

'ശത്രുക്കളെ ഉന്മൂലനം ചെയ്യും'; റഷ്യയെ തകർക്കാൻ സൈന്യത്തിൽ ചേർന്ന് യുക്രൈൻ പെണ്‍ പട - Ukrainian women join Army

രാജ്യത്തിന് വേണ്ടി പോരാടാനാകുന്നത് വലിയ അനുഗ്രഹമാണെന്ന് വീഡിയോയില്‍

'രാജ്യത്തേക്ക് കടന്നാൽ വെടിവെച്ചു കൊല്ലും'; റഷ്യൻ സേനയ്‌ക്ക് താക്കീതുമായി യുക്രൈൻ വനിത സൈനികർ
'രാജ്യത്തേക്ക് കടന്നാൽ വെടിവെച്ചു കൊല്ലും'; റഷ്യയെ തകർക്കാൻ സൈന്യത്തിൽ ചേർന്ന് യുക്രൈൻ പെണ്‍ പട
author img

By

Published : Mar 8, 2022, 9:18 PM IST

കീവ് : റഷ്യന്‍ അധിനിവേശത്തിനെതിരെ രാജ്യത്തിനായി പോരാടാൻ വനിതാദിനത്തിൽ യുക്രൈൻ സൈന്യത്തോടൊപ്പം ചേർന്ന് ഒരു കൂട്ടം യുവതികള്‍. തങ്ങളുടെ രാജ്യത്തിന് വേണ്ടി പോരാടാനാകുന്നത് വലിയ അനുഗ്രഹമാണെന്നും ശത്രുക്കളെ ഉൻമൂലനം ചെയ്യുമെന്നും ഇവർ പുറത്തുവിട്ട വീഡിയോയില്‍ വ്യക്‌തമാക്കുന്നു.

തകർക്കപ്പെട്ട രാജ്യത്തിന് വേണ്ടിയും, ഇവിടുത്തെ ഓരോ കുട്ടികൾക്കും, സ്ത്രീകൾക്കും, വൃദ്ധർക്കും വേണ്ടിയും ശത്രുക്കളെ വെടിവച്ചുകൊല്ലുമെന്നും വനിതകൾ വീഡിയോയിലൂടെ റഷ്യൻ സൈന്യത്തിന് താക്കീത് നൽകുന്നുണ്ട്.

'ശത്രുക്കളെ ഉന്മൂലനം ചെയ്യും'; റഷ്യയെ തകർക്കാൻ സൈന്യത്തിൽ ചേർന്ന് യുക്രൈൻ പെണ്‍ പട

ALSO READ: യു.എന്നില്‍ ഇന്ത്യയുടെ നിഷ്പക്ഷ നിലപാടിന് പിന്നിലെന്ത്: വ്യക്തമാക്കി യു.എസ്.ഐ.ബി.സി

അതേസമയം യുക്രൈനിൽ റഷ്യയുടെ ആക്രമണം തുടർന്നുകൊണ്ടിരിക്കുകയാണ്. പ്രധാന നഗരങ്ങളിലെല്ലാം രാത്രിയിലും കനത്ത ആക്രമണങ്ങൾ നടന്നതായാണ് റിപ്പോർട്ട്. എന്നാൽ 12000 ൽ അധികം റഷ്യൻ സൈനികര്‍ കൊല്ലപ്പെട്ടെന്നും 303 റഷ്യൻ ടാങ്കുകൾ തകർത്തതായും യുക്രൈൻ അവകാശപ്പെട്ടു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.