ETV Bharat / international

ഒടുവിൽ വഴങ്ങി യുക്രൈൻ; ബലാറൂസിൽ ചർച്ചക്ക് തയ്യാറാണെന്ന് സെലന്‍സ്‌കി - റഷ്യയുമായി ചർച്ചക്ക് തയ്യാറായി യുക്രൈൻ

ആണവായുധങ്ങൾ സജ്ജമാക്കാൻ പുടിന്‍റെ നിർദേശം നൽകിയതിന് പിന്നാലെയാണ് ബലാറൂസിൽ ചർച്ചയ്‌ക്ക് യുക്രൈൻ തയ്യാറായത്.

Ukraine, Russia diplomats to meet on Belarus border  Ukraine Russia Belarus TALKS  ബലാറൂസിൽ ചർച്ചക്ക് തയ്യാറായി സെലന്‍സ്‌കി  Russia attack Ukraine  Russia Ukraine War  Russia Ukraine News  Russia Ukraine Crisis News  Russia-ukraine conflict  vladimir putin  Russia-Ukraine War Crisis  russia declares war on ukraine  Russia-Ukraine live news  യുക്രൈനുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് റഷ്യ  റഷ്യയുമായി ബലാറൂസിൽ ചർച്ച  റഷ്യയുമായി ചർച്ചക്ക് തയ്യാറായി യുക്രൈൻ  റഷ്യ യുക്രൈൻ യുദ്ധം
ഒടുവിൽ വഴങ്ങി യുക്രൈൻ; ബലാറൂസിൽ ചർച്ചക്ക് തയ്യാറാണെന്ന് സെലന്‍സ്‌കി
author img

By

Published : Feb 27, 2022, 8:10 PM IST

Updated : Feb 27, 2022, 8:50 PM IST

കീവ്: റഷ്യൻ സൈന്യം കീവിലേക്ക് അടുക്കുന്നതിനിടെ ബലാറൂസിൽ ചർച്ചക്ക് തയ്യാറാണെന്ന് യുക്രൈൻ പ്രസിഡന്‍റ് വ്ലാദ്‌മിർ സെലന്‍സ്‌കി അറിയിച്ചു. ബലാറൂസ് അതിർത്തിയിൽ ചർച്ചക്ക് തയ്യാറാണെന്നും കൂടിക്കാഴ്‌ചയുടെ സമയം നിശ്ചയിച്ചിട്ടില്ലെന്നും പ്രസിഡന്‍റിന്‍റെ ഓഫീസ് അറിയിച്ചു. ആണവായുധങ്ങൾ സജ്ജമാക്കാൻ റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിന്‍റെ നിർദേശം നൽകിയതിന് പിന്നാലെയാണ് ബലാറൂസിൽ ചർച്ചയ്‌ക്ക് യുക്രൈൻ തയ്യാറായത്.

ALSO READ: ഭീതി വിതച്ച് റഷ്യ: ആണവായുധം സജ്ജമാക്കാൻ പുടിന്‍റെ നിർദ്ദേശം

റഷ്യയ്‌ക്കെതിരെ പാശ്ചാത്യ രാജ്യങ്ങള്‍ സൗഹൃദപരമല്ലാത്ത നടപടി സ്വീകരിക്കുന്നുവെന്നും നാറ്റോയുടെ നിലപാടുകള്‍ പ്രകോപനകരമെന്നും പുടിന്‍ അറിയിച്ചിരുന്നു. ബലാറൂസില്‍ വച്ച് ചര്‍ച്ച നടത്താമെന്ന റഷ്യയുടെ നിര്‍ദേശം നേരത്തെ യുക്രൈൻ തള്ളിയിരുന്നു. റഷ്യയുമായി സമാധാന ചർച്ചകൾക്ക് രാജ്യം തയ്യാറാണെന്നും എന്നാൽ റഷ്യന്‍ അധിനിവേശത്തിന് കളമൊരുക്കിയ ബലാറൂസിൽ വച്ച് ചർച്ചയ്ക്ക് ഒരുക്കമല്ലെന്നുമാണ് യുക്രൈൻ പ്രസിഡന്‍റ് അറിയിച്ചിരുന്നത്.

Last Updated : Feb 27, 2022, 8:50 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.