ലണ്ടൻ: ബ്രിട്ടണിൽ 827 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തു. രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2,94,000 ആയി ഉയർന്നു. കൊവിഡ് വ്യാപനത്തിന് ശേഷം 13,11,2764 പരിശോധനകൾ ബ്രിട്ടണിൽ നടത്തിക്കഴിഞ്ഞു. 2,94,066 പരിശോധനകൾ പുതിയതായി നടത്തി. കൊവിഡ് വ്യാപനം ശൈത്യകാലത്ത് ഗുരുതരമാകാൻ സാധ്യതയുണ്ടെന്നും സർക്കാർ അടിയന്തരനടപടികൾ സ്വീകരിച്ചില്ലെങ്കിൽ മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നും യുകെയിലെ ശാസ്‌ത്രജ്ഞർ അഭിപ്രായപ്പെട്ടു. ജൂൺ 15 മുതൽ ബ്രിട്ടണിൽ പൊതു സ്ഥലങ്ങളിൽ മാസ്‌ക് നിർബന്ധമാക്കി. ഡൗണിംഗ് സ്ട്രീറ്റ് വക്താവ് ഈ മാസം 24 മുതൽ ഇംഗ്ലണ്ടിലുടനീളമുള്ള കടകളിൽ മാസ്‌ക് നിർബന്ധമാണെന്ന് പ്രഖ്യാപിച്ചു.
ബ്രിട്ടണിൽ 827 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2,94,000