ലണ്ടൻ : ബ്രിട്ടനിൽ 3,398 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 4,480,945 ആയി ഉയർന്നു. വൈറസ് ബാധിച്ച് ഏഴ് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ കൊവിഡ് മരണം 127,775 ആയി. രാജ്യത്ത് ഏർപ്പെടുത്തിയ ലോക്ക് ഡൗണിൽ വരുത്തിയ ഇളവുകളാണ് രോഗബാധിതരുടെ എണ്ണം വർധിക്കാൻ കാരണമെന്ന് കേംബ്രിഡ്‌ജ് സർവകലാശാലയിലെ പ്രൊഫസർ ടിം ഗോവേഴ്‌സ് പറഞ്ഞു.
Also Read: ബോളിവുഡ് നിര്‍മാതാവ് റയാന്‍ സ്റ്റീഫന്‍ അന്തരിച്ചു
ലോക്ക് ഡൗണിൽ ഇളവ് നൽകിയതോടെ കൊവിഡ് കേസുകൾ 7,000 ആയി ഉയർന്നു. മെയ് 17 മുതൽ ഇംഗ്ലണ്ടിലെ പബ്ബുകൾ, ബാറുകൾ, റസ്റ്റോറന്‍റുകൾ തുടങ്ങിയവ തുറക്കാൻ അനുമതി നൽകിയിരുന്നു. തിയറ്ററുകൾ, പാർക്കുകൾ തുടങ്ങി എല്ലാ ഇൻഡോർ വിനോദങ്ങളും പുനരാരംഭിച്ചു. വിദേശ യാത്രയ്ക്കുള്ള വിലക്ക് നീക്കിയതോടെ 'ഗ്രീൻ ലിസ്റ്റ്' രാജ്യങ്ങളിലേക്ക് പോകാൻ അനുവാദവും നല്‍കി. ഏറ്റവും പുതിയ കണക്ക് പ്രകാരം ബ്രിട്ടനിലെ 39 ദശലക്ഷത്തിലേറെ പേര്‍ക്ക് വാക്‌സിൻ നൽകിയിട്ടുണ്ട്.