ETV Bharat / international

ബ്രെക്സിറ്റില്‍ പരിഷ്കരിച്ച കരാര്‍ ഇന്ന് വോട്ടിനിടും - ബ്രിട്ടണ്‍

കഴിഞ്ഞ തവണ കരാറിനോട് മുഖം തിരിച്ച 75 എംപിമാരെ സ്വാധീനിക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ വിജയം സ്വന്തമാക്കാന്‍ തെരേസ മേക്ക് സാധിക്കു.

തെരേസ മാ
author img

By

Published : Mar 29, 2019, 10:24 AM IST

ബ്രെക്സിറ്റില്‍ പ്രധാനമന്ത്രി തെരേസ മേ അവതരിപ്പിക്കുന്ന പരിഷ്കരിച്ച കരാർ ഇന്ന് പാർലമെന്‍റില്‍ വോട്ടിനിടും. നേരത്തെ തെരേസ മേയെ മറി കടന്ന് എംപിമാര്‍ അവതരിപ്പിച്ച പ്രമേയങ്ങള്‍ പാസായാല്‍ രാജിവെയ്ക്കാം എന്ന വാഗ്ദാനത്തോടെ ആയിരുന്നു തെരേസ മേ പുതിയ പ്രമേയം അവതരിപ്പിക്കാനൊരുങ്ങുന്നത്.

തെരേസ മേക്കെതിരെ നിരവധി പ്രമേയങ്ങളായിരുന്നു എംപിമാര്‍ നേരത്തെ അവതരിപ്പിച്ചത്. യൂറോപ്യൻ യൂണിയന്‍റെ കസ്റ്റംസ് യൂണിയനിലും പൊതുവിപണിയിലും തുടരുക, രണ്ടാം ഹിതപരിശോധന നടത്തുക, കരാറിലെത്താൻ കഴിയുന്നില്ലെങ്കിൽ ബ്രെക്സിറ്റ് ഉപേക്ഷിക്കുക തുടങ്ങി നിരവധി പ്രമേയങ്ങള്‍ ഇക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. പക്ഷെ ഇവയെല്ലാം തന്നെ പാര്‍ലമെന്‍റില്‍ പരാജയപ്പെട്ടിരുന്നു.

എന്നാല്‍ തന്‍റെ പുതിയ പ്രമേയം പാര്‍ലമെന്‍റില്‍ പരാജയപ്പെട്ടാല്‍ സ്ഥാനമൊഴിയാന്‍ സമ്മതമാണെന്ന് തെരേസ മേ അറിയച്ചതോടെ പുതിയ കരാറിന് പിന്തുണ വര്‍ദ്ധിച്ചിട്ടുണ്ട്. മൂന്നാം തവണയാണ് പ്രമേയം അവതരിപ്പിക്കാന്‍ തെരേസ മേ ഒരുങ്ങുന്നത്. കഴിഞ്ഞ തവണ കരാറിനോട് മുഖം തിരിച്ച 75 എംപിമാരെ സ്വാധീനിക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ വിജയം സ്വന്തമാക്കാന്‍ തെരേസ മേക്ക് സാധിക്കൂ

Intro:Body:

UK parliament to hold third Brexit vote on Friday

ബ്രെക്സിറ്റ് വോട്ടെടുപ്പ് ഇന്ന് വീണ്ടും

ലണ്ടൻ ∙ ബ്രെക്സിറ്റ് പ്രതിസന്ധിക്കു പരിഹാരം കാണാൻ ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേയെ മറികടന്ന് എംപിമാർ അവതരിപ്പിച്ച ഒരു ഡസനോളം പ്രമേയങ്ങളിൽ ഒന്നുപോലും പാസായില്ല. ഇതിനിടെ, ഇതുപാസാക്കിയാൽ രാജിവച്ചുകൊള്ളാം എന്ന വാഗ്ദാനത്തോടെ പ്രധാനമന്ത്രി തെരേസ മേ അവതരിപ്പിക്കുന്ന പരിഷ്കരിച്ച ബ്രെക്സിറ്റ് കരാർ ഇന്ന് പാർലമെന്റിൽ വോട്ടിനിട്ടേക്കും.

യൂറോപ്യൻ യൂണിയനിൽനിന്നു കരാറില്ലാതെ പിന്മാറുക, ബ്രെക്സിറ്റ് നടപ്പാക്കുക – എന്നാൽ, യൂറോപ്യൻ യൂണിയന്റെ കസ്റ്റംസ് യൂണിയനിലും പൊതുവിപണിയിലും തുടരുക, രണ്ടാം ഹിതപരിശോധന നടത്തുക, കരാറിലെത്താൻ കഴിയുന്നില്ലെങ്കിൽ ബ്രെക്സിറ്റ് ഉപേക്ഷിക്കുക തുടങ്ങി ഒട്ടേറെ പ്രമേയങ്ങളാണ് വോട്ടിനു വന്നത്. ഇതിൽ ബ്രെക്സിറ്റ് നടപ്പാക്കിയാലും കസ്റ്റംസ്–വിപണി രംഗങ്ങളിൽ യൂറോപ്യൻ യൂണിയനിൽ തുടരുക എന്ന നിർദേശത്തിനാണ് ഏറ്റവുമധികം പിന്തുണ ലഭിച്ചത്. എങ്കിലും ഈ പ്രമേയം വെറും എട്ടു വോട്ടിനു പരാജയപ്പെട്ടു. 

ബ്രെക്സിറ്റ് വഴിയിൽ ഇനിയെന്ത്? 

പാർലമെന്റ് ബ്രെക്സിറ്റ് കരാർ പാസാക്കുകയാണെങ്കിൽ താൻ സ്ഥാനമൊഴിയാമെന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേ പറഞ്ഞതോടെ, കരാറിന് പിന്തുണ കൂടിയിട്ടുണ്ട്. മുൻപ് രണ്ടു തവണ മേയുടെ കരാർ പാർലമെന്റ് തള്ളിയതാണ്. ആദ്യതവണ 230 വോട്ടിനും രണ്ടാം തവണ 149 വോട്ടിനുമായിരുന്നു പരാജയം. കഴിഞ്ഞ തവണ സ്വന്തം പാർട്ടിയിലെ 75 എംപിമാരാണ് മേയുടെ കരാറിനെതിരെ വോട്ട് ചെയ്തത്. ഇവരെ അനുകൂലമാക്കിയാൽ മാത്രമേ വിജയം സാധ്യമാവുകയുള്ളൂ.

കരാർ വിജയിച്ചാൽ രാജിവയ്ക്കാം എന്നു പറഞ്ഞതോടെ കൂടുതൽ പേർ പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. ഇതേസമയം, നേരത്തേ അവതരിപ്പിച്ചു പരാജയപ്പെട്ടവയിൽനിന്ന് കാര്യമായ മാറ്റങ്ങൾ ഉണ്ടെങ്കിൽ മാത്രമേ പുതിയ കരാർ സഭയിൽ വോട്ടിനിടുകയുള്ളൂ എന്ന് സ്പീക്കർ വ്യക്തമാക്കിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ ബ്രിട്ടന്റെ ഭാവിബന്ധങ്ങളെക്കുറിച്ചോ കരാറിനെക്കുറിച്ചോ വിശദീകരിക്കാതെ ബ്രെക്സിറ്റിന് പാർലമെന്റിന്റെ അനുമതി നൽകുന്ന ഒറ്റവരി പ്രമേയവുമായി തെരേസ മേ രംഗത്തെത്താനുള്ള സാധ്യതയുമുണ്ട്. രണ്ടാം ഹിതപരിശോധന മുതൽ പാർലമെന്റ് പിരിച്ചുവിട്ട് പൊതുതിരഞ്ഞെടുപ്പ് വരെയുള്ള ആവശ്യങ്ങളും ഉയർന്നിട്ടുണ്ട്.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.