ലണ്ടൻ: ബ്രിട്ടണിൽ 10,231 പേർക്ക് കൂടി പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. തുടർച്ചയായ മൂന്നാം ദിവസമാണ് രാജ്യത്തെ കൊവിഡ് കേസുകൾ പതിനായിരം കടക്കുന്നത്. രാജ്യത്ത് കൊവിഡിന്‍റെ ഡെൽറ്റ വകഭേദം റിപ്പോർട്ട് ചെയ്‌ത കേസുകൾ കഴിഞ്ഞ ഓരാഴ്‌ചയ്‌ക്കിടെ 79 ശതമാനം വർധിച്ചു.
Also Read: 'ജൂണ്‍റ്റീന്ത്', ഇനി മുതല്‍ അമേരിക്കയിൽ പുതിയ ഫെഡറല്‍ അവധി ദിനം
24 മണിക്കൂറിനിടെ 14 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണം 127,970 ആയി. നിലവിൽ രാജ്യത്ത് 4.2 കോടി ആളുകളാണ് കൊവിഡിന്‍റെ ഒന്നാം ഡോസ് വാക്‌സിൻ സ്വീകരിച്ചത്.
3.1 കോടി പേരാണ് രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചത്. പുതിയ ഡെൽറ്റ വകഭേദത്തിനെതിരെ ആസ്ട്രാസെനക്ക വാക്‌സിൻ 92 ശതമാനവും ഫൈസർ 96 ശതമാനവും ഫലപ്രദമാണെന്നാണ് പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് നടത്തിയ പഠനത്തില്‍ പറയുന്നത്.