ലണ്ടൻ : ഒരു ദിവസം മാത്രം യുകെയിൽ കൊവിഡ് മൂലം മരിച്ചവരുടെ എണ്ണം 708 ലേക്ക് കടന്നു. രോഗം പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ തുടർച്ചയായ അഞ്ചാം ദിനമാണ് യു.കെയിൽ മരണം ഉയരുന്നതെന്ന് ആരോഗ്യ സാമൂഹിക പരിപാലന വകുപ്പ് അറിയിച്ചു. 4313 പേരാണ് യുകെയിൽ കൊവിഡ് ബാധിച്ച് മരിച്ചത്. ശനിയാഴ്‌ച 3735 കേസുകൾ കൂടി സ്ഥിരീകരിച്ചതോടെ 40,000ത്തോളം പേർക്ക് യുകെയിൽ കൊവിഡ് സ്ഥിരീകരിച്ചു. അതേ സമയം മാർച്ച് 27 മുതൽ യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ സെൽഫ് ഐസൊലേഷനിലാണ്. രോഗ ലക്ഷണങ്ങൾ ഇപ്പോഴും പ്രകടിപ്പിക്കുന്നുണ്ടെന്നും വീട്ടിൽ നിന്ന് തന്‍റെ ചുമതലകൾ തുടർന്നും നിർവഹിക്കുമെന്നും വീഡിയോ സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു.
യുകെയിൽ മരണസംഖ്യ ഉയരുന്നു - കൊവിഡ് 19
യുകെയിൽ കൊവിഡ് മൂലം മരിച്ചവരുടെ എണ്ണം 4313 ആയി.