ലണ്ടന്‍: വജ്രവ്യാപാരി നീരവ് മോദിക്ക് യുകെ കോടതി ഏഴാം തവണയും ജാമ്യം നിഷേധിച്ചു. പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസിലും കള്ളപ്പണം വെളുപ്പിക്കല്‍ കേസിലും പ്രതിയായ നീരവിനെ ഇന്ത്യക്ക് കൈമാറുന്നതില്‍ നവംബര്‍ മൂന്നിനാണ് വാദം നിശ്ചയിച്ചിരിക്കുന്നത്. നീരവിന്‍റെ റിമാന്‍ഡ് കാലാവധി അടുത്ത വാദം കേള്‍ക്കല്‍ വരെ കോടതി നീട്ടിയിരുന്നു. ഇന്ത്യക്ക് കൈമാറണമെന്ന് സിബിഐയും എന്‍ഫോഴ്‌സ്മെന്‍റും ആവശ്യമുന്നയിച്ചതിന് പിന്നാലെ ബ്രിട്ടണില്‍ രാഷ്ട്രീയ അഭയത്തിനായി നീരവ് അപേക്ഷ നല്‍കിയിരുന്നു.
ജൂലൈയില്‍ നീരവിന്‍റെ മുംബൈ, രാജസ്ഥാന്‍, യുഎഇ, ബ്രിട്ടണ്‍ എന്നിവിടങ്ങളിലെ 329.66 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടിയിരുന്നു. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും രണ്ട് ബില്യണ്‍ അമേരിക്കന്‍ ഡോളര്‍ ( 14,000 കോടി ഇന്ത്യന്‍ രൂപ) വായ്പയെടുത്ത് മുങ്ങിയ നീരവ് മോദി 2019 മാര്‍ച്ചിലാണ് പിടിയിലായത്.