ETV Bharat / international

സ്പുട്നിക് വി വാക്സിൻ 95 ശതമാനത്തിലധികം ഫലപ്രദമെന്ന് പുടിൻ

author img

By

Published : Dec 17, 2020, 6:20 PM IST

കൊവിഡ് -19 വാക്‌സിനായ സ്പുട്‌നിക് വിയുടെ ഫലപ്രാപ്തി 95 ശതമാനത്തിലധികമാണെന്നും അന്താരാഷ്ട്ര വിപണിയില്‍ ഒരു ഡോസ് വാക്സിന്‍റെ വില 10 യുഎസ് ഡോളറിൽ കുറവായിരിക്കുമെന്നും (ഏകദേശം 740 രൂപ) റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമര്‍ പുടിന്‍ വ്യക്തമാക്കി.

Sputnik V vaccine over 95 per cent effective: Putin  Sputnik V vaccine  Putin  Covid-19  സ്പുട്നിക് വി വാക്സിൻ 95 ശതമാനത്തിലധികം ഫലപ്രദമാണ്: പുടിൻ  സ്പുട്നിക് വി വാക്സിൻ  പുടിൻ
സ്പുട്നിക് വി വാക്സിൻ 95 ശതമാനത്തിലധികം ഫലപ്രദമാണ്: പുടിൻ

മോസ്കൊ: കോവിഡ് -19 വാക്‌സിനായ സ്പുട്‌നിക് വിയുടെ ഫലപ്രാപ്തി 95 ശതമാനത്തിലധികമാണെന്നും അന്താരാഷ്ട്ര വിപണിയില്‍ ഒരു ഡോസ് വാക്സിന്‍റെ വില 10 യുഎസ് ഡോളറിൽ കുറവായിരിക്കുമെന്നും (ഏകദേശം 740 രൂപ) റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമര്‍ പുടിന്‍ വ്യക്തമാക്കി. ഇത് ഒരു ഇരട്ടഡോസ് വാക്സിനാണ്. ആദ്യ ഡോസ് നല്‍കി 42 ദിവസത്തിനകം രണ്ടാമത്തെ ഡോസ് നല്‍കിയ എല്ലാ സന്നദ്ധ പ്രവര്‍ത്തകരിലും വാക്സിന്‍ 95 ശതമാനത്തിലധികം ഫലപ്രദമായതാണെന്നും ഗെയിംലിയ ദേശീയ കേന്ദ്രവും ആർ‌ഡി‌എഫും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.

ക്ലിനിക്കൽ പരീക്ഷണങ്ങളുടെ ഭാഗമായി റഷ്യയിലെ 29 മെഡിക്കൽ സെന്‍ററുകളിലായി നവംബർ 24 വരെ 22,000 ത്തിലധികം വളണ്ടിയര്‍മാര്‍ക്ക് വാക്സിനേഷൻ നൽകി. നിലവിൽ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾക്ക് അംഗീകാരം ലഭിച്ചതായും ബെലാറസ്, യുഎഇ, വെനിസ്വേല എന്നിവിടങ്ങളിൽ ഇത് തുടരുകയാണെന്നും പ്രസ്താവനയിൽ പറയുന്നു.

ഗവേഷണത്തില്‍ നവംബർ 24 വരെ പ്രതികൂല സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 50-ലധികം രാജ്യങ്ങളിൽ നിന്ന് 1.2 ബില്ല്യൺ ഡോസ് സ്പുട്‌നിക് വി വാക്‌സിനുള്ള അഭ്യർത്ഥനകൾ വന്നു. ഇന്ത്യ, ബ്രസീൽ, ചൈന, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലെ ആർ‌ഡി‌എഫിന്‍റെ അന്താരാഷ്ട്ര പങ്കാളികളാണ് ആഗോള വിപണിയില്‍ വാക്‌സിൻ വിതരണം ചെയ്യുന്നത്.

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.