മാഡ്രിഡ്: കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ സ്‌പെയിനില്‍ പ്രഖ്യാപിച്ച അടിയന്തരാവസ്ഥ അവസാനിച്ചു. മൂന്ന് മാസങ്ങള്‍ നീണ്ട നിയന്ത്രണങ്ങള്‍ക്കാണ് ഇളവ് വന്നിരിക്കുന്നത്. മാര്‍ച്ച് 14 മുതലാണ് 47 മില്യണ്‍ ജനങ്ങള്‍ വീടിനുള്ളിലായത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് കൊണ്ടുവരുന്നുണ്ട്. നിയന്ത്രണങ്ങള്‍ നീങ്ങിയതോടെ ബ്രിട്ടണില്‍ നിന്നും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും ആളുകള്‍ക്ക് സ്‌പെയിനില്‍ പ്രവേശിക്കാം. 14 ദിവസത്തെ ക്വാറന്‍റൈനും ആവശ്യമില്ല. അതേസമയം യൂറോപ്പിന് പുറത്തുനിന്നും വരുന്നവര്‍ ക്വാറന്‍റൈനില്‍ കഴിയണമെന്നും നിര്‍ദേശമുണ്ട്. ആളുകള്‍ക്ക് പുറത്തിറങ്ങാമെങ്കിലും മാസ്‌ക്, സാമൂഹിക അകലം തുടങ്ങിയ മുന്‍കരുതലുകള്‍ പാലിക്കണമെന്ന് നിര്‍ദേശമുണ്ട്. സിനിമാ തിയറ്ററുകള്‍, കല്യാണം, ക്ലാസ് റൂം തുടങ്ങിയ ഇടങ്ങളില്‍ എത്തുന്നവരുടെ എണ്ണം കഴിയുന്നത്ര കുറയ്‌ക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. വരുന്ന മാസങ്ങളില്‍ രാജ്യത്തെ ടൂറിസം മേഖലയെ ശക്തിപ്പെടുത്താനുള്ള നീക്കമാണ് രാജ്യത്ത് നടക്കുന്നത്. മൂന്ന് ലക്ഷത്തിനടുത്ത് കൊവിഡ് രോഗികളുള്ള രാജ്യത്ത് ഇതുവരെ 28322 പേരാണ് മരിച്ചത്.
സ്‌പെയിനില്‍ അടിയന്തരാവസ്ഥ അവസാനിച്ചു - spain covid
മൂന്ന് ലക്ഷത്തിനടുത്ത് കൊവിഡ് രോഗികളുള്ള രാജ്യത്ത് ഇതുവരെ 28322 പേരാണ് മരിച്ചത്.