മാഡ്രിഡ്: 24 മണിക്കൂറിനുള്ളിൽ സ്‌പെയിനിൽ 580 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തു. മെയ് 10ന് ശേഷം രാജ്യത്തെ ഏറ്റവും ഉയർന്ന പ്രതിദിന വർധനവാണിതെന്ന് സ്‌പെയിൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ രണ്ടാഴ്‌ച്ചയായി 8,313 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരിൽ പകുതിയും വടക്കുകിഴക്കൻ മേഖലയായ കാറ്റലോണിയയിലും അരഗോണിലുമാണ്. കഴിഞ്ഞ ഏഴ് ദിവസത്തിനുള്ളിൽ ഒമ്പത് രോഗികൾ മരിച്ചതായാണ് റിപ്പോർട്ട്. അതേസമയം അരഗോണിൽ 24 മണിക്കൂറിനുള്ളിൽ 272 പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്.
സ്‌പെയിനിൽ 580 പേർക്ക് കൊവിഡ് - സ്‌പെയിൻ
കാറ്റലോണിയയിലും അരഗോണിലുമാണ് കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്