മാഡ്രിഡ്: ജോണ്‍സണ്‍ ആൻഡ് ജോണ്‍സണ്‍ (ജെ ആൻഡ് ജെ) വാക്‌സിന്‍റെ ആഭാവത്തിലും സ്‌പെയിൻ വാക്‌സിനേഷനുമായി മുന്നോട്ട് പോവുകയാണെന്ന് പ്രധാനമന്ത്രി പെട്രോ സാൻഞ്ചെസ്. രാജ്യത്തെ മുതിർന്ന ജനസംഖ്യയുടെ 70 ശതമാനം പേർക്കും വാക്‌സിൻ നൽകുകയാണ് സർക്കാരിന്‍റെ ലക്ഷ്യം. വാക്‌സിനേഷനെ സംബന്ധിച്ച് പാർലമെന്‍റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏകദേശം 33 ദശലക്ഷം ആളുകൾ ആണ് ഈ വിഭാഗത്തിൽ വരുക.
Read More: ജെ&ജെ വാക്‌സിൻ നൽകുന്നത് അമേരിക്ക താൽക്കാലികമായി നിർത്തിവെയ്‌ക്കും
ജെ ആൻഡ് ജെ വാക്‌സിന്‍റെ 300,000 ഡോസുകൾ ബുധനാഴ്‌ച എത്തുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ ജെ ആൻഡ് ജെ വാക്‌സിൻ സ്വീകരിച്ചവർക്ക് രക്തം കട്ടപിടിക്കുന്നത് റിപ്പോർട്ട് ചെയ്‌തതിനെ തുടർന്ന് അമേരിക്കയിൽ അന്വേഷണം നടന്നുവരുകയാണ്. അതിനാൽ യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള വാക്സിൻ വിതരണം താൽക്കാലികമായി നിർത്തി വെച്ചിരിക്കുകയാണ്. ആസ്ട്രാ സിനിക്ക വാക്‌സിൻ എടുത്തവർക്കും രക്തം കട്ടപിടിക്കുന്ന കേസുകൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. അതുകൊണ്ടാണ് വാക്‌സിനേഷൻ 60 വയസിന് മുകളിലുള്ളവർക്ക് മാത്രമാക്കിയതെന്നും പെട്രോ സാൻഞ്ചെസ് അറിയിച്ചു. പ്രതിരോധ കുത്തിവയ്പ്പുകളുടെ വേഗത ഏപ്രിൽ മാസത്തിൽ വേഗത്തിലാകുമെന്നും അദ്ദേഹം പാർലമെന്‍റിനെ അറിയിച്ചു.
Read More: ഇംഗ്ലണ്ടിൽ കൊവിഡ് വാക്സിനേഷൻ പദ്ധതി വിപുലീകരിച്ചു