ലണ്ടനിലെ കാള്‍ മാര്‍ക്സിന്‍റെ സ്മൃതി കുടീരത്തിന് നേര്‍ക്ക് അജ്ഞാതരുടെ ആക്രമണം. രണ്ടാഴ്ചക്കുളളില്‍ ഇത് രണ്ടാം തവണയാണ് സ്മൃതി കുടീരത്തിന് നേരെ അജ്ഞാതരുടെ ആക്രമണം ഉണ്ടാകുന്നത്. "വംശഹത്യയുടെ ശില്‍പി, വെറുപ്പിന്‍റെ സൈദ്ധാന്തികന്‍, മെമ്മോറിയല്‍ ടു ബോള്‍ഷെവിക്ക് ഹോളോകോസ്റ്റ്" എന്നിങ്ങനെയുള്ള അധിക്ഷേപങ്ങളും സ്പ്രേ പെയിന്‍റ് കൊണ്ട് ശിലാഫലകത്തില്‍ ആക്രമികള്‍ എഴുതിവെച്ചിട്ടുണ്ട്..
കഴിഞ്ഞ ഫെബ്രുവരി അഞ്ചിന് സ്മൃതി മണ്ഡപത്തിലെ ശിലാഫലകം ആക്രമികള്‍ ചുറ്റിക ഉപയോഗിച്ച് അടിച്ച് തകര്‍ക്കാന്‍ ശ്രമിച്ചിരുന്നു. അന്നത്തെ ആക്രമണത്തില്‍ സ്മാരകത്തിന് സാരമായ കേടുപാടുകള്‍ സംഭവിച്ചിരുന്നു. അക്രമികളെ കണ്ടെത്താന്‍ പൊലീസിനു ഇതുവരെ കഴിഞ്ഞിട്ടില്ല. ദിവസേന ആയിരത്തോളം വിനോദ സഞ്ചാരികളാണ് മാര്‍ക്സിന്‍റെ ശവകുടീരം സന്ദര്‍ശിക്കുന്നത്. മാര്‍ക്സിന്‍റെ ശവകുടീരത്തിനു നേരെയുണ്ടാകുന്ന തുടര്‍ച്ചയായ ആക്രമണങ്ങളില്‍ കടുത്ത പ്രതിഷേധവും വിഷമവും ഉണ്ടെന്ന് ബ്രീട്ടിഷ് മ്യൂസയം അധികൃതര്‍ വ്യക്തമാക്കി.