മോസ്കോ: അമേരിക്കയുമായുള്ള ബന്ധം വഷളാകുന്നുവെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ്. മോസ്കോ വാഷിങ്ടണുമായുള്ള ബന്ധം കൂട്ടിച്ചേർക്കാന്‍ തയ്യാറാണ് എന്നാൽ അമേരിക്ക ഒരു 'പരമാധികാര' രാജ്യമാണെന്ന തോന്നൽ ഒഴിവാക്കണം.
" അമേരിക്കയുമായുള്ള ശീതസമരകാലത്തും ഇതിലും വലിയ പ്രതിസന്ധി ഘട്ടങ്ങൾ മോസ്കോ നേരിട്ടിരുന്നു പക്ഷേ തങ്ങൾക്കിടയിൽ പരസ്പര ബഹുമാനം ഉണ്ടായിരുന്നു", എന്ന് ലാവ്റോവ് ദിമിത്രി കിസെലിയോവിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഈ മാസം ആദ്യം ബിഡൻ ഭരണകൂടം 2020 ലെ യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ഇടപെട്ടതിനും ഫെഡറൽ ഏജൻസികളുടെ സോളാർ വിൻഡ് ഹാക്കിൽ പങ്കെടുത്തതിനും റഷ്യക്ക് ഉപരോധം ഏർപ്പെടുത്തിയിരുന്നു. തുടർന്ന് 10 റഷ്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കാനും പണം കടം വാങ്ങുന്നതിൽ റഷ്യക്ക് നിയന്ത്രണം ഏർപ്പെടുത്താനും യുഎസ് ഉത്തരവിട്ടു.
ഉപരോധത്തിന് ഉത്തരവിടുന്നതിനിടെ യുഎസ് പ്രസിഡന്‍റ് ജോ ബിഡന്‍ റഷ്യയുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കാനും ചില മേഖലകളിൽ റഷ്യയുമായുള്ള സഹകരണത്തിനുള്ള വാതിൽ തുറക്കാനും ആഹ്വാനം ചെയ്തു. എന്നാൽ 10 യുഎസ് നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കാന്‍ ഉത്തരവിടുകയും യുഎസ് എംബസികളുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കണമെന്ന ആവശ്യകത കർശനമാക്കിയും റഷ്യ തിരിച്ചടിച്ചു.
റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിനുമായി ഉച്ചകോടി നടത്താനുള്ള ബിഡന്‍റെ നിർദ്ദേശത്തോട് മോസ്കോയ്ക്ക് “പോസിറ്റീവ്” മനോഭാവമാണ് . എന്നാൽ സംരംഭത്തിന്‍റെ എല്ലാ വശങ്ങളും വിശകലനം ചെയ്യേണ്ടതുണ്ട് ലാവ്റോവ് പറഞ്ഞു. അടുത്ത മാസം നടക്കാനിരിക്കുന്ന ആർട്ടിക് രാജ്യങ്ങളിലെ ഉന്നത നയതന്ത്ര ഉദ്യോഗസ്ഥരുടെ യോഗത്തിൽ പങ്കെടുക്കുമെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കനുമായി കൂടിക്കാഴ്ച നടത്താൻ തയ്യാറാണെന്നും ലാവ്‌റോവ് കൂട്ടിച്ചേർത്തു.