സെന്റ് പീറ്റേഴ്സ്ബർഗ്: ഏറെ തിരക്കുണ്ടായിരുന്ന സെന്റ് പീറ്റേഴ്സ്ബര്‍ഗ് ശൂന്യമായി കിടക്കുകയാണ്. മോസ്കോ നഗരത്തിന്റെയും സ്ഥിതി വ്യത്യസ്ഥമല്ല. അപൂര്‍വമായി ചില കാല്‍നടയാത്രക്കാരോ ചില കാര്‍ യാത്രക്കാരോ ഒഴിച്ച് സെന്റ് പീറ്റേഴ്സ്ബർഗിലെ നെവ്സ്കി പ്രോസ്പെക്റ്റ്, മോസ്കോയിലെ നോവി അർബാറ്റ് എന്നിവ പോലുള്ള തിരക്കേറിയതും ഗതാഗതക്കുരുക്കുള്ളതുമായ തെരുവുകൾ ഇപ്പോൾ ശൂന്യമാണ്.
നിയമലംഘനങ്ങൾക്ക് കനത്ത പിഴയാണ് ഇവിടെ ഈടാക്കുന്നത്. സെന്റ് പീറ്റേഴ്സ്ബര്‍ഗില്‍ മോസ്കോയെക്കാളും 16 ഇരട്ടി കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജോൺസ് ഹോപ്കിൻസ് സർവകലാശാലയുടെ കണക്കുകൾ പ്രകാരം റഷ്യയിൽ 24,490 കേസുകളും 198 മരണങ്ങളും പുതിയതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മിക്ക ആളുകൾക്കും രോഗത്തിന്റെ ലക്ഷണങ്ങള്‍ ഉണ്ട്. പ്രായമായവരും രോഗം മൂര്ഛിച്ചവരുമാണ് മരണത്തിന് കീഴടങ്ങുന്നവരില്‍ അധികവും.