ETV Bharat / international

യുക്രൈൻ അതിർത്തിയിൽ സുരക്ഷിത ഇടങ്ങൾ, 3.3 ലക്ഷം പേർക്ക് ഭക്ഷ്യസഹായം: യുഎൻ

author img

By

Published : Mar 22, 2022, 8:15 AM IST

ഐക്യരാഷ്‌ട്ര സഭയുടെ ഏജൻസികളായ യുണിസെഫും യുഎൻഎച്ച്സിആറും ചേർന്ന് യുക്രൈൻ അതിർത്തിയിലെ വിവിധ സ്ഥലങ്ങളിൽ കുട്ടികൾക്കും സ്ത്രീകൾക്കും സുരക്ഷിതമായ 'ബ്ലൂ ഡോട്ട്സ്' സെന്‍ററുകൾ സ്ഥാപിച്ചുവെന്ന് യുഎൻ

russia ukraine war  UN sets up safe spaces along Ukraines borders  UN provides food assistance  UN on ukraine  UN world food programme  യുക്രൈൻ അതിർത്തിയിൽ സുരക്ഷിത ഇടങ്ങൾ യുഎൻ  ഐക്യരാഷ്‌ട്ര സംഘടന യുക്രൈൻ സഹായം  യുഎൻ വേൾഡ് ഫുഡ് പ്രോഗ്രാം
യുക്രൈൻ അതിർത്തിയിൽ സുരക്ഷിത ഇടങ്ങൾ, 3.3 ലക്ഷം പേർക്ക് ഭക്ഷ്യസഹായം: യുഎൻ

ന്യൂയോർക്ക്: യുക്രൈനിൽ യുദ്ധം ആരംഭിച്ചതിനു ശേഷം അതിർത്തിയിൽ സുരക്ഷിത ഇടങ്ങൾ സ്ഥാപിച്ചുവെന്നും 3,30,000 ആളുകൾക്ക് ഭക്ഷ്യസഹായം എത്തിച്ചുവെന്നും ഐക്യരാഷ്‌ട്ര സഭ. ഐക്യരാഷ്‌ട്ര സഭയുടെ ഏജൻസികളായ യുണിസെഫും യുഎൻഎച്ച്സിആറും ചേർന്ന് യുക്രൈൻ അതിർത്തിയിലെ വിവിധ സ്ഥലങ്ങളിൽ കുട്ടികൾക്കും സ്ത്രീകൾക്കും സുരക്ഷിതമായ 'ബ്ലൂ ഡോട്ട്സ്' സെന്‍ററുകൾ സ്ഥാപിച്ചുവെന്ന് യുഎൻ സെക്രട്ടറി ജനറലിന്‍റെ വക്താവ് സ്റ്റെഫാൻ ദുജാറിക് അറിയിച്ചു.

പ്രാദേശിക സർക്കാരുകളുമായും സിവിൽ സൊസൈറ്റി സംഘടനകളുമായും ഏകോപിപ്പിച്ചാണ് "ബ്ലൂ ഡോട്ട്സ്" കേന്ദ്രങ്ങൾ സ്ഥാപിച്ചത്. മാതാപിതാക്കൾ ഒപ്പമില്ലാത്ത കുട്ടികളെ കണ്ടെത്തി അവരുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തുക, യുക്രൈനിൽ നിന്ന് പലായനം ചെയ്യുന്ന കുടുംബങ്ങൾക്ക് അവശ്യ സേവനങ്ങളും വിവരങ്ങളും ഉറപ്പുവരുത്തുക എന്നിവ ബ്ലൂ ഡോട്ട്സ് കേന്ദ്രങ്ങൾ വഴി യുഎൻ നിർവഹിക്കുന്നുവെന്ന് ദുജാറിക് അറിയിച്ചു.

യുഎൻ വേൾഡ് ഫുഡ് പ്രോഗ്രാമിന്‍റെ ഭാഗമായി യുക്രൈനിലെ 3,30,000 ആളുകൾക്ക് ഭക്ഷണം എത്തിച്ചുനൽകി. അധിനിവേശത്തിൽ തകർന്ന യുക്രൈൻ നഗരമായ ഖാർകീവിൽ വേൾഡ് ഫുഡ് പ്രോഗ്രാം ഭക്ഷണ വിതരണം ഇരട്ടിയാക്കി. ഇതുവരെ 2,60,000 ആളുകൾക്കായി 78 മെട്രിക് ടൺ ഭക്ഷണം വിതരണം ചെയ്‌തിട്ടുണ്ട്. കീവിൽ 26 മെട്രിക് ടൺ ഹൈ എനർജി ബിസ്‌കറ്റുകളും 325 മെട്രിക് ടൺ സസ്യ എണ്ണയും 478 മെട്രിക് ടൺ ഗോതമ്പ് പൊടിയും 70,000 ആളുകൾക്ക് എത്തിച്ചുനൽകി. ഡിനിപ്രോയിൽ 2.2 മെട്രിക് ടൺ ടിന്നിലടച്ച ഭക്ഷണം യുദ്ധക്കെടുതി അനുഭവിക്കുന്ന ഏറ്റവും ദുർബലരായ ആളുകൾക്ക് വിതരണം ചെയ്തുവെന്നും അദ്ദേഹം അറിയിച്ചു.

ഫെബ്രുവരി 24നാണ് റഷ്യ യുക്രൈനിൽ സൈനിക നടപടി ആരംഭിച്ചത്. സൈനിക നടപടിയെ തുടർന്ന് പാശ്ചാത്യ രാജ്യങ്ങൾ ഉപരോധങ്ങൾ ഏർപ്പെടുത്തിയിരുന്നു.

Also Read: രാജ്യത്ത് ഇന്ധനവില കൂട്ടി; വർധനവ് നാല് മാസങ്ങൾക്ക് ശേഷം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.