മോസ്‌കോ: യുക്രൈനുമായുള്ള ചർച്ചകളിൽ പുരോഗമനപരമായ കാര്യങ്ങൾ ഉയർന്നുവരുന്നുവെന്നും അത് സമാധാന കരാറിനായുള്ള വ്യവസ്ഥകൾ അംഗീകരിക്കുന്നതിലേക്ക് തങ്ങളെ അടുപ്പിക്കുകയാണെന്നും റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ്. യുക്രൈന് നിഷ്‌പക്ഷ പദവി നൽകുന്നന് സജീവമായി പരിഗണിക്കുന്നതാണ് ഇതിലൊന്ന്. ഇന്ന് നടക്കുന്ന യുക്രൈനുമായുള്ള രണ്ടാം ഘട്ട ചർച്ചയിൽ ഒത്തുതീർപ്പിനുള്ള സാധ്യമായ കാര്യങ്ങൾ ചർച്ച ചെയ്യുമെന്ന് നേരത്തെ തന്നെ റഷ്യ വ്യക്‌തമാക്കിയിരുന്നു.
യുക്രൈൻ സൈന്യത്തിന്‍റെ വലിപ്പവുമായി ബന്ധപ്പെട്ട നിരവധി പ്രശ്‌നങ്ങളും ചർച്ച ചെയ്യുകയാണെന്ന് റഷ്യൻ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്‌തിരുന്നു.
ALSO READ: ഉത്തരകൊറിയയുടെ മിസൈല്‍ വിക്ഷേപണം പരാജയപ്പെട്ടെന്ന് ദക്ഷിണ കൊറിയ
ഇക്കാര്യത്തിൽ യുക്രൈൻ അധികൃതരിൽ നിന്ന് മറുപടിയൊന്നും ഉണ്ടായിട്ടില്ല. അതേസമയം നാറ്റോയിൽ ചേരാനാകില്ലെന്ന് യുക്രൈനിയൻ പ്രസിഡന്‍റ് വോളോഡിമർ സെലെൻസ്‌കി ചൊവ്വാഴ്‌ച പറഞ്ഞിരുന്നു. കൂടാതെ യുക്രൈന് മുകളില്‍ നോ ഫ്ലൈ സോൺ ഏർപ്പെടുത്തണമെന്ന് നാറ്റോയോട് സെലെൻസ്‌കി വീണ്ടും ആവശ്യപ്പെട്ടിരുന്നു.