മോസ്‌കോ: റഷ്യയുടെ സൈനിക നടപടി യുക്രൈൻ സിവിലിയൻമാർക്ക് ഭീഷണിയാകില്ലെന്ന് പ്രാദേശിക റിപ്പോർട്ടുകൾ. യുക്രൈൻ നഗരങ്ങളിൽ റഷ്യൻ സൈന്യം വ്യോമയാനം, മിസൈൽ ഉൾപ്പടെയുള്ള ആക്രമണങ്ങൾ നടത്തുന്നില്ലെന്നും സാധാരണക്കാരായ ജനങ്ങളെ ആക്രമിക്കില്ലെന്നും റഷ്യൻ പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് സ്‌പുട്‌നിക് ന്യൂസ് റിപ്പോർട്ട് ചെയ്‌തു.
കിഴക്കൻ യുക്രൈനിലെ ഡോൺബാസിനെ സംരക്ഷിക്കാനാണ് മിലിട്ടറി ഓപ്പറേഷൻ നടത്തുന്നതെന്ന റഷ്യൻ പ്രസിഡന്‍റ് വ്ളാദിമർ പുടിന്‍റെ പ്രസ്‌താവനക്ക് തൊട്ടുപിന്നാലെയാണ് മന്ത്രാലയത്തിന്‍റെ പ്രതികരണം വരുന്നത്.
ഇന്ത്യൻ സമയം 8.30ഓടെയാണ് റഷ്യൻ പ്രസിഡന്‍റ് വ്ളാദിമർ പുടിൻ സൈനിക നീക്കത്തിന് ഉത്തരവിട്ടത്. യുദ്ധം പ്രഖ്യാപിച്ച് മിനിട്ടുകള്‍ക്കുള്ളില്‍ യൂക്രൈൻ തലസ്ഥാനമായ കീവിലെ ആറ് ഇടത്ത് വ്യോമാക്രമണം തുടങ്ങിയിരുന്നു. യുക്രൈനിന്‍റെ വിവിധ ഭാഗങ്ങളില്‍ വ്യോമാക്രമണം ആരംഭിച്ചു.
അതേ സമയം യുഎന്നിലെ യുക്രൈൻ അംബാസിഡർ യുദ്ധം നിർത്താൻ ആഹ്വാനം ചെയ്യണമെന്ന് അഭ്യർഥിച്ചു.
READ MORE: യുക്രൈനെ ആക്രമിച്ച് റഷ്യ; ലോകരാജ്യങ്ങള്‍ തടയാൻ ശ്രമിച്ചാല്‍ കനത്ത പ്രത്യാഘാതമെന്ന് പുടിൻ